തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ഞായറാഴ്ച നട തുറക്കും.
ചിങ്ങമാസത്തിലെ പൗർണമിയും ചതയവും ഒന്നിച്ചുവരുന്ന ദിവസം രാവിലെ ദേവിക്കും ഉപദേവതകൾക്കും ഓണപ്പുടവ സമർപ്പിക്കും. ഭക്തർക്കും ഓണക്കോടി സമർപ്പിക്കാവുന്നതാണ്. നവരാത്രിക്ക് തൊട്ടുമുമ്പുള്ള പൗർണമി ആയതിനാൽ അക്ഷരദേവതമാർക്ക് വിജയദശമി വിളംബര പൂജയും നടക്കും.
രാവിലെ 4 മുതൽ രാത്രി 10 വരെ തുടർച്ചയായി നട തുറന്നിരിക്കുന്ന ക്ഷേത്രത്തിൽ കലാപരിപാടികളും അരങ്ങേറും. വിജയദശമി ദിനത്തിൽ വിദ്യാരംഭം കുറിക്കാനും കലാപരിപാടികൾ നടത്താനും ആഗ്രഹിക്കുന്നവർക്കും ഉത്സവത്തോടനുബന്ധിച്ച് കാവടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കും പേര് രജിസ്റ്റർ ചെയ്യാമെന്ന് ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |