
തിരുവനന്തപുരം:കൊച്ചി,തൃശൂർ,കണ്ണൂർ കോർപ്പറേഷനുകളിൽ ഇത്തവണ വനിതാ മേയർമാർ.തൃശൂർ ജില്ലാ പഞ്ചായത്തിലും വനിതാ അദ്ധ്യക്ഷ സ്ഥാനത്ത് വനിത. എറണാകുളം ജില്ലാപഞ്ചായത്ത് പട്ടികജാതിക്ക്.തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാരുടെ സ്ത്രീ,പട്ടികജാതി സംവരണം നിശ്ചയിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു.
തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ഇടുക്കി,തൃശ്ശൂർ,കോഴിക്കോട്,വയനാട്,ജില്ലാപഞ്ചായത്തുകളിൽ വനിതകൾക്ക് അദ്ധ്യക്ഷ സ്ഥാനം.സംസ്ഥാനത്തെ 14 ജില്ലാപഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനങ്ങളിൽ 7എണ്ണം സ്ത്രീകൾക്കും 1 എണ്ണം പട്ടികജാതിക്കുമാണ്
941 ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനങ്ങളിൽ 417 എണ്ണം സ്ത്രീകൾക്കും 46 എണ്ണം പട്ടികജാതി സ്ത്രീകൾക്കും 46 എണ്ണം പട്ടികജാതിക്കും 8 എണ്ണം പട്ടികവർഗ്ഗ സ്ത്രീകൾക്കും 8 എണ്ണം പട്ടികവർഗ്ഗത്തിനും സംവരണം ചെയ്തു.
152 ബ്ലോക്ക് പഞ്ചായത്തുകളിലെ പ്രസിഡന്റ്സ്ഥാനങ്ങളിൽ 67 എണ്ണം സ്ത്രീകൾക്കും 8 എണ്ണം പട്ടികജാതി സ്ത്രീകൾക്കും 7 എണ്ണം പട്ടികജാതിക്കാർക്കും 2 എണ്ണം പട്ടികവർഗ്ഗ സ്ത്രീകൾക്കും 1 എണ്ണം പട്ടികവർഗ്ഗത്തിനും. 87 മുനിസിപ്പൽ കൗൺസിലുകളിലെ ചെയർപേഴ്സൺ സ്ഥാനങ്ങളിൽ 44 എണ്ണം സ്ത്രീകൾക്കും (പട്ടികജാതി സ്ത്രീ ഉൾപ്പെടെ) 6 എണ്ണം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കും,അതിൽ 3 എണ്ണം അതേ വിഭാഗത്തിലെ സ്ത്രീകൾക്കും 1 എണ്ണം പട്ടികവർഗ്ഗ വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |