കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിൽ ഓണം പ്രമാണിച്ച് വിനോദ സഞ്ചാരികൾക്കുൾപ്പെടെ ഇന്നും നാളെയും നിയന്ത്രണം ഏർപ്പെടുത്തി. താമരശ്ശേരി ചുരത്തിലെ വ്യൂ പോയിന്റുകളിൽ കൂട്ടം കൂടാനോ, വാഹനങ്ങൾ പാർക്ക് ചെയ്യാനോ അനുവദിക്കില്ല. ഒമ്പതാം വളവിലെ വ്യു പോയിന്റിൽ നിലവിലെ നിയന്ത്രണം തുടരും. മുന്നറിയിപ്പ് അവഗണിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |