
ശിവഗിരി:കഥാപ്രസംഗകലയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠം ദൈവദശകം ഹാളിൽ ശതാബ്ദി സമ്മേളനവും കൊല്ലം ബാബു അനുസ്മരണവും ഇന്ന് രാവിലെ 10ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും.ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. ട്രഷറർ സ്വാമി ശാരദാനന്ദ,ഗുരുധർമ്മപ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. കാഥികൻ വി.വി.ജോസ് കല്ലട കൊല്ലം ബാബു അനുസ്മരണ പ്രഭാഷണം നടത്തും. കാഥികൻ ശരൺ തമ്പി കഥാപ്രസംഗം അവതരിപ്പിക്കും. ശിവഗിരി മഠവും കഥാപ്രസംഗ പരിപോഷണ വേദിയുമാണ് സംഘാടകർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |