SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.05 PM IST

സർക്കാർ ഓഫീസിൽ സി.സി ടി.വിയുണ്ടോ?; നൈറ്റ് വാച്ച്മാൻ വേണ്ട!

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം: സർക്കാർ ഓഫീസിൽ സി.സി ടി.വിയുണ്ടെങ്കിൽ നൈറ്റ് വാച്ച്മാനെ ഒഴിവാക്കാൻ ഉത്തരവ്. വിലപിടിപ്പുള്ള വസ്തുക്കളും പ്രധാന രേഖകളും സൂക്ഷിക്കുന്ന ഓഫീസുകളാണെങ്കിൽ മാതം നൈറ്റ് വാച്ച്മാൻമാരുടെ ജോലി സമയം ആഴ്ചയിൽ 48 മണിക്കൂറായി ക്രമീകരിക്കാനാണ് ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര വകുപ്പിന്റെ നിർദ്ദേശം.

, എല്ലാ സർക്കാർ വകുപ്പുകളും അവരുടെ കീഴിലുള്ള ഏതെല്ലാം ഓഫീസുകളിലാണ് നൈറ്റ് വാച്ച്മാന്റെ സേവനം അത്യാവശ്യമെന്ന് പരിശോധിക്കണം. വിവിധ ഓഫീസുകൾ ഒരുമിച്ച് പ്രവർത്തിക്കുന്ന കെട്ടിട സമുച്ചയങ്ങളിൽ എത്ര പേർ വേണമെന്ന് ഓഫീസ് മേധാവികൾക്ക് തീരുമാനിക്കാം. അതും,ഒരു ദിവസം പരമാവധി രണ്ട് പേർ.സി.സി ടി.വിയോ നിരന്തര പൊലീസ് നിരീക്ഷണം ലഭിക്കുന്ന ഓഫീസോ ആണെങ്കിൽ നൈറ്റ് വാച്ച്മാൻ തസ്തിക ഒഴിവാക്കണം.പുതിയ ക്രമീകരണം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കണം.

ദിവസവും 16 മണിക്കൂർ വരെ ജോലി ചെയ്യുന്ന നൈറ്റ് വാച്ച്മാൻമാരുടെ തൊഴിൽ സമയം ക്രമീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനും നിർദ്ദേശിച്ചിരുന്നു. അവരുടെ അമിത ജോലിയുമായി ബന്ധപ്പെട്ട് സർക്കാരിനും കോടതികൾക്കും മനുഷ്യാവകാശ കമ്മീഷനും നിരവധി പരാതികൾ ലഭിച്ചിരുന്നു. നിലവിൽ നൈറ്റ് വാച്ച്മാൻമാർക്ക് ഓഫീസ് സമയം അവസാനിക്കുന്നത് മുതൽ അടുത്ത ദിവസം ഓഫീസ് സമയം ആരംഭിക്കുന്നത് വരെ ജോലി നോക്കേണ്ടി വരുന്നു.

TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY