SignIn
Kerala Kaumudi Online
Tuesday, 21 April 2026 7.59 AM IST

ഭരണം ഉറപ്പിച്ച് ഇടതു, വലത് മുന്നണികൾ ഞങ്ങളില്ലാതെ ഭരണമില്ലെന്ന് എൻ.ഡി.എ

Increase Font Size Decrease Font Size Print Page
election

തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഫലത്തിന് മേയ് നാലുവരെ കാത്തിരിപ്പ്. ശുഭപ്രതീക്ഷയിലാണ് മുന്നണി നേതാക്കൾ. നൂറും അതിലധികവുമെന്ന് ഇടതു-വലതു മുന്നണികൾ അവകാശപ്പെടുമ്പോൾ എൻ.ഡി.എയെ ഒഴിവാക്കി കേരളത്തിലൊരു ഭരണം ഉണ്ടാകില്ലെന്ന് രാജീവ് ചന്ദ്രശേഖർ ഉറപ്പിക്കുന്നു. എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ തിരഞ്ഞെടുപ്പാനന്തരം പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു.

ഒ​രു​ ​ബേ​ജാ​റു​മി​ല്ല,​ ​മൂ​ന്നാംഇ​ട​തു​ ​സ​ർ​ക്കാ​ർ​ ​ഉ​റ​പ്പ്

ടി.​പി.​ ​രാ​മ​കൃ​ഷ്ണ​ൻ എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​നർ

​ ​പോ​ളിം​ഗ് ​ശ​ത​മാ​നം​ ​കൂ​ടി​യാ​ൽ​ ​യു.​ഡി.​എ​ഫ് ​എ​ന്നൊ​രു​ ​പ്ര​ചാ​ര​ണ​മു​ണ്ട്?

അ​തൊ​ക്കെ​ ​പ​ഴ​യ​കാ​ല​ത്തെ​ ​കാ​ര്യ​മാ​ണ്.​ ​ഇ​ത്ത​വ​ണ​ ​കേ​ര​ള​ത്തി​ൽ​ ​വോ​ട്ട് ​കൂ​ടി​യി​ട്ടു​ണ്ട്.​ ​ക​ന്നി​ ​വോ​ട്ട​ർ​മാ​രു​ടെ​ ​എ​ണ്ണ​വും​ ​കൂ​ടി.​ ​അ​വ​രെ​ല്ലാം​ ​രാ​ഷ്ട്രീ​യ​ ​പ്ര​ബു​ദ്ധ​ത​യു​ള്ള​വ​രാ​ണ്.​ ​എ​ൽ.​ഡി.​എ​ഫി​ന് ​ഒ​രു​ ​ബേ​ജാ​റു​മി​ല്ല.​ ​മൂ​ന്നാം​ ​ഇ​ട​തു​ ​സ​ർ​ക്കാ​ർ​ ​ഉ​റ​പ്പാ​ണ്.

​ ​ഇ​ത്ര​യും​ ​വി​വാ​ദ​ങ്ങ​ൾ​ ​ഉ​ണ്ടാ​യ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മൂ​ന്നാം​ ​സ​ർ​ക്കാ​രെ​ന്ന​ത് ​പ്രാ​യോ​ഗി​ക​മോ?

വി​വാ​ദ​ങ്ങ​ളൊ​ക്കെ​ ​നി​ങ്ങ​ളും​ ​യു.​ഡി.​എ​ഫും​ ​ഉ​ണ്ടാ​ക്കു​ന്ന​ത​ല്ലേ.​ ​കേ​ര​ള​ ​ജ​ന​ത​യു​ടെ​ ​മ​ന​സ് ​എ​ൽ.​ഡി.​എ​ഫി​നൊ​പ്പ​മാ​ണ്.​ ​എ​ത്ര​ ​പോ​ളിം​ഗ് ​ശ​ത​മാ​നം​ ​കൂ​ടി​യാ​ലും​ ​കൂ​ടി​യ​ ​വോ​ട്ടെ​ല്ലാം​ ​ഇ​ട​തു​പ​ക്ഷ​ത്തി​നാ​ണ്.​ ​തി​ര​ഞ്ഞെ​ടു​പ്പു​ ​കാ​ല​ത്ത് ​ആ​വ​ർ​ത്തി​ച്ച​ ​വെ​ല്ലു​വി​ളി​ക​ൾ​ ​വീ​ണ്ടും​ ​പ​റ​യേ​ണ്ട​തി​ല്ല​ല്ലോ.​ ​ക​ഴി​ഞ്ഞ​ ​പ​ത്തു​വ​ർ​ഷം​ ​കേ​ര​ളം​ ​ഭ​രി​ച്ച​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​എ​ന്ത് ​ആ​രോ​പ​ണ​മാ​ണ് ​യു.​ഡി.​എ​ഫി​നും​ ​എ​ൻ.​ഡി.​എ​ക്കു​മു​ള്ള​ത്.​ ​പ്ര​ചാ​ര​ണ​ത്തി​ൽ​ ​പോ​സ്റ്റ​റി​ലും​ ​ബോ​ർ​ഡി​ലും​ ​എ​ഴു​താ​വു​ന്ന​തി​ന​പ്പു​റ​ത്ത് ​ഒ​രു​ ​അ​ഴി​മ​തി​ ​ആ​രോ​പ​ണ​ങ്ങ​ളെ​ങ്കി​ലു​മു​ണ്ടോ.​ ​പ​റ​ഞ്ഞ​തെ​ന്തെ​ങ്കി​ലും​ ​ന​ട​പ്പി​ലാ​ക്കി​യി​ല്ലെ​ന്ന​ ​ആ​രോ​പ​ണ​മു​ണ്ടോ.​ ​അ​പ്പോ​ൾ​ ​ജ​നം​ ​ഇ​ട​തു​പ​ക്ഷ​ത്തി​ന് ​അ​നു​കൂ​ല​മാ​യി​ ​വി​ധി​യെ​ഴു​തും.

​ ​പേ​രാ​മ്പ്ര​യി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ക്ക് ​പേ​ടി​യു​ണ്ടോ?

പേ​രാ​മ്പ്ര​യി​ൽ​ ​ഞാ​ൻ​ ​ടി.​പി.​രാ​മ​കൃ​ഷ്ണ​നാ​ണ്.​ ​എ​നി​ക്ക് ​പേ​രാ​മ്പ്ര​യേ​യോ​ ​പേ​രാ​മ്പ്ര​യ്ക്ക് ​എ​ന്നെ​യോ​ ​പേ​ടി​യി​ല്ല.​ ​ഇ​ത്ത​വ​ണ​ ​ഗ​ൾ​ഫ് ​വോ​ട്ട​ർ​മാ​രു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്.​ ​അ​ത് ​ആ​ർ​ക്കാ​വും​ ​ഗു​ണ​ക​ര​മാ​വു​ക​യെ​ന്ന​ത് ​ഇ​പ്പോ​ൾ​ ​പ​റ​യാ​ൻ​ ​ക​ഴി​യി​ല്ല.​ ​നാ​ളെ​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​യോ​ഗം​ ​ന​ട​ക്കു​ന്നു​ണ്ട്.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​വി​ശ​ദ​മാ​യി​ ​ച​ർ​ച്ച​ ​ചെ​യ്യും.

​ ​വി​വാ​ദ​ങ്ങ​ൾ​ ​ഒ​രു​പാ​ടു​ണ്ടാ​യി?

അ​തി​നെ​ല്ലാം​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​ജാ​തി​യും​ ​മ​ത​വും​ ​പ​റ​ഞ്ഞ് ​വോ​ട്ടു​ ​പി​ടി​ക്കു​ന്ന​ ​പാ​ർ​ട്ടി​യ​ല്ല​ ​സി.​പി.​എം.​ ​പേ​രാ​മ്പ്ര​യി​ൽ​ ​ഉ​ണ്ടാ​യ​ ​മാ​റ്റ​ങ്ങ​ൾ​ ​ജ​ന​ങ്ങ​ൾ​ക്ക് ​മു​ന്നി​ലു​ള്ളി​ട​ത്തോ​ളം​ ​ഒ​രു​ ​പേ​ടി​യു​മി​ല്ല.

​ ​വോ​ട്ടി​ന് ​കോ​ഴ​ ​ആ​രോ​പ​ണം​ ​വ്യാ​പ​ക​മാ​ണ​ല്ലോ?

വോ​ട്ടി​ന് ​കോ​ഴ​ ​കൊ​ടു​ക്കു​ന്ന​ത് ​ബി.​ജെ.​പി​യും​ ​യു.​ഡി.​എ​ഫും​ ​അ​ല്ലേ.​ ​അ​തി​നു​ള്ള​ ​തി​രി​ച്ച​ടി​ ​അ​വ​ർ​ ​അ​നു​ഭ​വി​ക്കും.

​ ​മൂ​ന്നാ​മ​തും​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ആ​ണോ​ ?

മേ​യ് ​നാ​ലു​ ​ക​ഴി​ഞ്ഞാ​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​തീ​രു​മാ​നം​ ​വ​രും.​ ​ഇ​വി​ടെ​ ​മു​ഖ്യ​മ​ന്ത്രി​യാ​വാ​ൻ​ ​എ​ന്താ​യാ​ലും​ ​അ​ടി​യി​ല്ല.​ ​അ​തെ​ല്ലാം​ ​പാ​ർ​ട്ടി​ ​തീ​രു​മാ​നി​ക്കും.

നൂ​റെ​ന്ന് ​പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കിൽ
നൂ​റു​ണ്ടാ​വും​:​ ​വി.​ഡി.​സ​തീ​ശൻ

​ ​അ​ഞ്ച് ​ജി​ല്ല​ക​ളി​ൽ​ ​പൂ​ർ​ണ​ ​ആ​ധി​പ​ത്യ​മു​ണ്ടാ​കു​മെ​ന്നാ​ണ​ല്ലോ​ ​താ​ങ്ക​ൾ​ ​പ​റ​യു​ന്ന​ത്?
ഞാ​നൊ​ന്നും​ ​വെ​റു​തേ​ ​പ​റ​യാ​റി​ല്ല.​ ​നാ​ല് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഭ​രി​ക്കു​മെ​ന്ന് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​ക​ളി​യാ​ക്കി​യ​വ​രു​ണ്ട്.​ ​എ​ന്നി​ട്ടെ​ന്താ​ണ് ​ത​ദ്ദേ​ശ​ത്തി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​സം​ഭ​വി​ച്ച​ത്.​ ​എ​റ​ണാ​കു​ളം,​ ​വ​യ​നാ​ട്,​ ​മ​ല​പ്പു​റം,​ ​ഇ​ടു​ക്കി,​ ​പ​ത്ത​നം​തി​ട്ട​ ​ഇ​ത്ത​വ​ണ​ ​പൂ​ർ​ണ​മാ​യും​ ​യു.​ഡി.​എ​ഫി​ന്റെ​ ​ഭാ​ഗ​മാ​വും.​ 43​ ​സീ​റ്റു​ക​ളു​ണ്ട്.​ ​പി​ന്നെ​ ​ഭ​രി​ക്കാ​ൻ​ ​ബാ​ക്കി​ ​എ​ത്ര​ ​സീ​റ്റു​കൂ​ടി​ ​വേ​ണ്ടി​വ​രും.​ ​നൂ​റെ​ന്ന് ​പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ​ ​നൂ​റു​ണ്ടാ​വും.

​എ​ന്തു​കൊ​ണ്ടാ​ണ് ​ഇ​ത്ര​യും​ ​ആ​ത്മ​വി​ശ്വാ​സം?
വോ​ട്ടിം​ഗ് ​ശ​ത​മാ​നം​ ​കൂ​ടി​യ​തും​ ​കു​റ​യു​ന്ന​തും​ ​ഒ​ന്നു​മ​ല്ല​ ​കാ​ര്യം.​ ​ജ​നം​ ​ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട് ​ഈ​ ​സ​ർ​ക്കാ​ർ​ ​മാ​റ​ണ​മെ​ന്ന്.​ ​കേ​ര​ള​ത്തി​ല​ങ്ങോ​ളം​ ​പി​ണ​റാ​യി​ 3.0​ ​എ​ന്ന​ടി​ച്ച് ​ബോ​ർ​ഡ് ​വ​ച്ച​വ​ർ​ക്ക് ​ഒ​രു​ ​മ​ന്ത്രി​പോ​ലും​ ​ഒ​രി​ട​ത്തെ​ങ്കി​ലും​ ​പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യ​ത് ​കാ​ണാ​നാ​വു​മോ.​ ​എ​വി​ടേ​യും​ ​പി​ണ​റാ​യി​ ​മാ​ത്രം.​ ​അ​ത്ര​യും​ ​മ​തി​ ​യു.​ഡി.​എ​ഫി​ന് ​വി​ജ​യി​ക്കാ​ൻ.​ ​അ​ത്ര​മേ​ൽ​ ​അ​തൃ​പ്തി​യും​ ​ഭ​ര​ണ​ ​വി​രു​ദ്ധ​ ​വി​കാ​ര​വു​മു​ണ്ട് ​കേ​ര​ള​ത്തി​ൽ.

​തോ​റ്റാ​ൽ​ ​രാ​ഷ്ട്രീ​യ​ ​വ​ന​വാ​സ​ത്തി​ന് ​പോ​കു​മോ?
ഞാ​നി​വി​ടെ​ത​ന്നെ​ ​ഉ​ണ്ട​ല്ലോ.​ ​പ​റ​ഞ്ഞ​ ​വാ​ക്കു​ക​ളും​ ​ഇ​വി​ടെ​ ​ത​ന്നെ​യു​ണ്ട്.​ ​മേ​യ് ​നാ​ലി​ന് ​ന​മു​ക്ക് ​കാ​ണാം.​ ​പി​ന്നെ​ ​സു​ധാ​ക​ര​നെ​പ്പോ​ലൊ​രു​ ​സീ​നി​യ​ർ​ ​നേ​താ​വി​നെ​ ​നി​ങ്ങ​ളു​ടെ​ ​രാ​ഷ്ട്രീ​യ​ ​ല​ക്ഷ്യ​ത്തി​നു​വേ​ണ്ടി​ ​കു​ത്തി​ക്കു​ത്തി​ ​ചോ​ദി​ക്കു​ക​യും​ ​നോ​വി​ക്കു​ക​യും​ ​ചെ​യ്ത​ത് ​മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യി​പ്പോ​യി.

​ ​ഡീ​ലു​ക​ളൊ​ക്കെ​ ​യു.​ഡി.​എ​ഫി​ന് ​വോ​ട്ടാ​കു​മോ?
ഒ​രു​ ​സം​ശ​യ​വും​ ​വേ​ണ്ട.​ ​തി​ര​ഞ്ഞെ​ടു​പ്പു​ ​കാ​ല​ത്ത് ​കേ​ര​ള​ത്തി​ൽ​ ​ന​ട​ന്ന​ ​ഡീ​ലു​ക​ളും​ ​വോ​ട്ടു​ക​ച്ച​വ​ട​വും​ ​വോ​ട്ടി​ന് ​നോ​ട്ടു​മെ​ല്ലാം​ ​വോ​ട്ടാ​വു​ക​ ​യു.​ഡി.​എ​ഫി​നാ​വും.

​ ​പ​തി​വാ​യി​ ​യു.​ഡി.​എ​ഫി​ന്റെ​ ​വ​ലി​യ​ ​സ​മ്പാ​ദ്യം​ ​പ്ര​വാ​സി​ ​വോ​ട്ടു​ക​ളാ​യി​രു​ന്നു?


പ്ര​വാ​സി​ക​ളെ​ ​അ​ങ്ങ​നെ​ ​ത​രം​തി​രി​ക്കു​ന്നി​ല്ല.​ ​പ​ക്ഷേ,​ ​പ്ര​വാ​സി​ക​ൾ​ക്ക് ​യു​ദ്ധാ​ന​ന്ത​രം​ ​നാ​ട്ടി​ലെ​ത്തി​ ​വോ​ട്ടു​ ​ചെ​യ്യാ​നാ​വാ​ത്ത​ത് ​ഏ​തെ​ങ്കി​ലും​ ​മു​ന്ന​ണി​ക്ക് ​വോ​ട്ട് ​കു​റ​യു​ന്ന​തി​ന​പ്പു​റ​ത്ത് ​ജ​നാ​ധി​പ​ത്യ​പ​ര​മാ​യി​ ​വ​ലി​യ​ ​സ​ങ്ക​ട​മാ​യി​ട്ടു​ണ്ട്.​ ​ഒ​രു​ ​വോ​ട്ടെ​ന്ന​ത് ​ഓ​രോ​ ​മ​ല​യാ​ളി​യു​ടേ​യും​ ​അ​വ​കാ​ശ​മാ​ണ്.​ ​അ​തു​പോ​ലെ​ ​വി​ദേ​ശ​ങ്ങ​ളി​ൽ​ ​പ​ഠി​ക്കാ​ൻ​ ​പോ​യ​വ​ർ​ക്കും​ ​വോ​ട്ടു​ ​ചെ​യ്യാ​ൻ​ ​ക​ഴി​ഞ്ഞി​ട്ടി​ല്ല.​ ​അ​തൊ​ന്നും​ ​കേ​ര​ള​ത്തി​ലെ​ ​യു.​ഡി.​എ​ഫി​ന്റെ​ ​വി​ജ​യ​ത്തെ​ ​ബാ​ധി​ക്കി​ല്ല.

​വ​നി​താ​ ​മു​ഖ്യ​മ​ന്ത്രി​യെ​ക്കു​റി​ച്ച് ​എ​ൽ.​ഡി.​എ​ഫും​ ​പ​റ​യു​ന്നു​ണ്ട്?
അ​ധി​കാ​രം​ ​കി​ട്ടാ​ൻ​ ​ഒ​രു​ ​വ​ക​യു​മി​ല്ലാ​ത്ത​വ​ർ​ക്ക് ​വ​നി​താ​ ​മു​ഖ്യ​മ​ന്ത്രി​യെ​ക്കു​റി​ച്ചും​ ​യു​വ​ ​മു​ഖ്യ​മ​ന്ത്രി​യെ​ക്കു​റി​ച്ചും​ ​ച​ർ​ച്ച​ ​ചെ​യ്യാം.

​ ​വി.​ഡി.​സ​തീ​ശ​നാ​വു​മോ​ ​അ​ടു​ത്ത​ ​കേ​ര​ള​ ​മു​ഖ്യ​മ​ന്ത്രി?
നി​ങ്ങ​ൾ​ ​ത​ന്നെ​ ​എ​ത്ര​ ​ത​വ​ണ​ ​ചോ​ദി​ച്ചു.​ ​മേ​യ് ​നാ​ല് ​ക​ഴി​യ​ട്ടെ.​ ​കേ​ര​ള​ത്തി​ൽ​ ​കോ​ൺ​ഗ്ര​സി​ന് ​ഒ​രു​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​ത​പ്പി​ ​ന​ട​ക്കേ​ണ്ട​ ​ഗ​തി​കേ​ടു​ണ്ടാ​വി​ല്ല.

ത്രികക്ഷി മത്സരം നടക്കുന്ന അവസാന

തിരഞ്ഞെടുപ്പ്: രാജീവ് ചന്ദ്രശേഖർ

 നടക്കുന്ന കാര്യമാണോ കേരളം മാറുമെന്നത്?

12വർഷം കൊണ്ട് ഈ രാജ്യം മാറിയില്ലേ. പിന്നെ കേരളം ഇനിയും മാറുമോ എന്ന ചോദ്യത്തിന് എന്താണ് പ്രസക്തി. കേരളവും മാറും. ത്രികക്ഷി മത്സരം നടക്കുന്ന അവസാന നിയമസഭ തിരഞ്ഞെടുപ്പാണ് കഴിഞ്ഞ ദിവസം കേരളത്തിൽ നടന്നത്. ഇനി കേരളത്തിൽ രണ്ട് രാഷ്ട്രീയ മുന്നണികൾ മാത്രമേ ഉണ്ടാകൂ. ഒരു വശത്ത് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയും മറുവശത്ത് 27 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരുമിച്ച് നിൽക്കുന്ന കോൺഗ്രസ്-സി.പി.എം സഖ്യവും. അതുതന്നെ കേരളത്തിലും വരും.


 കേരളത്തിൽ ബി.ജെ.പിയുടെ പ്രസ്റ്റീജ് മണ്ഡലമാണ് നേമം?

അങ്ങനെയൊന്നുമില്ല. 140 മണ്ഡലങ്ങളിലും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എൻ.ഡി.എ ഇറങ്ങിയത്. അതിനുള്ള ഫലവും ഇത്തവണ ഉണ്ടാകും. നേമത്ത് വലിയ ആത്മവിശ്വാസവും വിജയ പ്രതീക്ഷയുമുണ്ട്. ഇനി എൻ.ഡി.എയെ കേരള രാഷ്ട്രീയത്തിൽ അവഗണിക്കാനാകില്ല. അടുത്ത തിരഞ്ഞെടുപ്പ് മുതൽ എൻ.ഡി.എ ഒരുവശത്തും മറുവശത്ത് കോൺഗ്രസ്-സി.പി.എം സഖ്യവും ആയിരിക്കും.

 കേരളത്തിൽ തൂക്കുമന്ത്രിസഭയാകുമെന്ന് പറഞ്ഞു, ബി.ജെ.പി നിർണായകമാവുമോ?

ഒരു സംശയവും വേണ്ട. കേരളത്തിൽ ഭരിക്കാൻ പാകത്തിൽ ഇരുമുന്നണികൾക്കും ഭൂരിപക്ഷം കിട്ടില്ല. അപ്പോൾ തീർച്ചയായും എൻ.ഡി.എ നിർണായക ശക്തിയാവും. ഈ തിരഞ്ഞെടുപ്പിലൂടെ കേരളം ദ്വിമുഖ രാഷ്ട്രീയത്തിലേക്ക് നീങ്ങും. അതിൽ ഒരു ധ്രുവം ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ ആയിരിക്കും. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കണ്ട ഉയർന്ന വോട്ടർ പങ്കാളിത്തം കേരളത്തിൽ വളർന്നുവരുന്ന രാഷ്ട്രീയ അവബോധത്തെയും യുവാക്കളടക്കമുള്ളവരുടെ ആഗ്രഹത്തെയും പ്രതിഫലിപ്പിക്കുന്നു.


 തൂക്കുമന്ത്രിസഭ വന്നാൽ ബി.ജെ.പിയുടെ നിലപാട്?

മേയ് നാല് കഴിയട്ടെ. ഞങ്ങളുടെ പിന്തുണ വേണ്ടെന്ന് പറയുന്നവർ ആരൊക്കെയാണെന്ന് ആപ്പോൾ കാണാം.

 പാലക്കാട്ടും നേമത്തും വോട്ടിന് കോഴ ആരോപണമുണ്ട്?
അതൊക്കെ ആരോപണങ്ങളല്ലേ. പാലക്കാട്ടെ കാര്യം ശോഭാ സുരേന്ദ്രൻ തന്നെ പറഞ്ഞിട്ടുണ്ട്. നേമത്ത് പണം കൊടുത്ത് വോട്ടു വാങ്ങേണ്ട കാര്യം എനിക്കില്ല. അല്ലാതെ തന്നെ ജനം വോട്ട് തന്നിട്ടുണ്ട്.

TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.