തിരുവനന്തപുരം : സ്തനാർബുദം മുൻകൂട്ടി നിർണയിക്കാൻ സഹായിക്കുന്ന ട്യൂമർ കോശങ്ങളിലെ മൈക്രോ ആർ.എൻ.എയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിന് റീജണൽ കാൻസർ സെന്റർ ഡയറക്ടർ (ആർ.സി.സി) ഡോ. രേഖ എ. നായർക്ക് ആസ്ട്രേലിയൻ പേറ്റന്റ് ലഭിച്ചു. ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്കുലാർ ബയോളജിയുടെയും പങ്കാളിത്തത്തോടു കൂടിയാണ് പഠനം നടത്തിയത്. ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങളും ഈ കണ്ടുപിടിത്തത്തിന് ഡോ.രേഖയ്ക്ക് പേറ്റന്റ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |