കണ്ണൂർ: അറയ്ക്കൽ സുൽത്താന ആദിരാജ മറിയുമ്മ (ചെറിയ ബീകുഞ്ഞി ബീവി-87) നിര്യാതയായി. ഇന്നലെ രാവിലെ കണ്ണൂർ സിറ്റിയിലെ അറയ്ക്കൽ കെട്ടിനകത്ത് സ്വവസതിയായ അൽമാർ മഹലിലായിരുന്നു അന്ത്യം. അറക്കൽ രാജ കുടുംബത്തിലെ 39-ാമത് സുൽത്താനയാണ്.
ഭർത്താവ്: എ.പി. ആലിപ്പി (റിട്ട. മദ്രാസ് പോർട്ട് അഡ്മിനിട്രേറ്റിവ് ഓഫീസർ). മക്കൾ: ആദിരാജ അബ്ദുൽ ഷുക്കൂർ (മദ്രാസ് പോർട്ട് സൂപ്രണ്ട്), ആദിരാജ നസീമ, ആദിരാജ റഹീന. മരുമക്കൾ: എ.കെ. താഹിറ, സി.പി. അഷ്റഫ്, പരേതനായ എം.കെ. അഷ്റഫ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |