
ആലപ്പുഴ:ജമാഅത്തെ ഇസ്‌ലാമിയുടെ പരിപാടിയിൽ പങ്കെടുത്തത് വിവാദമായതോടെ വിശദീകരണവുമായി ദലീമ ജോജോ എം.എൽ.എ.കനിവിന്റെ ചാരിറ്റി പരിപാടിയിലേക്കാണ് തന്നെ ക്ഷണിച്ചത്.അത് ജമാഅത്തെ ഇസ്‌ലാമിയുടെ ചാരിറ്റി സംഘടനയാണെന്ന് അറിയില്ലായിരുന്നു.ചാരിറ്റി ആര് ചെയ്താലും അതിൽ മറ്റൊന്നും ചിന്തിക്കേണ്ട കാര്യമില്ലെന്നും നന്മകൾ ചെയ്യുന്നത് നല്ലതായി എടുക്കണമെന്നും ദലീമ ജോജോ പറഞ്ഞു.ഇക്കഴിഞ്ഞ 11നായിരുന്നു ജമാത്തെ ഇസ്‌ലാമി ചേർത്തല ഏരിയയുടെ കനിവ് പാലിയേറ്റീവ് കെയർ ആൻഡ് മെഡിക്കൽ ഗൈഡൻസ് യൂണിറ്റിന്റെ കനിവ് സെന്റർ ഉദ്ഘാടന ചടങ്ങിൽ എം.എൽ.എ പങ്കെടുത്തത്.കേരള അമീർ പി.മുജീബ് റഹ്മാനായിരുന്നു പദ്ധതിയുടെ ഉദ്ഘാടകൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |