
കുമളി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയർന്നു. 136 അടിയായി നിന്നിരുന്ന ജല നിരപ്പാണ് രണ്ട് ദിവസം കൊണ്ട് 140ൽ എത്തിയത്. 142ൽ എത്തിയാൽ ഷട്ടറുകൾ തുറന്ന് വിടേണ്ടിവരും.
വൈഗൈ അണക്കെട്ടിന്റെ സംരക്ഷണ ശേഷി 171 അടിയാണെങ്കിലും നിലവിൽ 161 അടി ജലമാണ് ഉള്ളത്. പത്ത് അടിയോളം ജലം തമിഴ്നാടിന് മുല്ലപ്പെരിയാറിൽ നിന്നു കൊണ്ടുപോകാം എന്നിരിക്കെ അതിന് തമിഴ്നാട് തയ്യാറാകുന്നില്ല.
കോടതിവിധിയുടെ പശ്ചാത്തലത്തിൽ 142 എന്ന ജലനിരപ്പ് നിലനിർത്താനാണ് തമിഴ്നാടിന്റെ നീക്കം. ജലനിരപ്പ് 140 അടി ആയതോടെ ഇന്നലെ ആറ് മണിയോടെയാണ് തേനി ഭരണകൂടം ആദ്യ മുന്നറിയിപ്പ് നൽകിയത്. 4000 ഘന അടി ജലമാണ് അണക്കെട്ടിലേയ്ക്ക് ഒഴുകി എത്തുന്നത്. തമിഴ്നാട് കൊണ്ട് കൊണ്ട് പോകുന്നത് 800 ഘനയടിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |