
കൊച്ചി: യുവ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ് രജിസ്റ്റർ ചെയ്‌ത് പൊലീസ്. യുവതിയുടെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസാണ് ചിദംബരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. സൂപ്പർഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്‌സിന്റെ സംവിധായകനാണ് ചിദംബരം. ജാൻ എ മൻ ആണ് സംവിധാനം ചെയ്‌ത മറ്റൊരു ചിത്രം.
2022ൽ നടന്ന സംഭവത്തിൽ നാല് വർഷത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. കൊച്ചി എളംകുളത്തെ ഫ്‌ളാറ്റിൽ ചിദംബരം അതിക്രമിച്ച് കയറാൻ ശ്രമിച്ചെന്നും ലൈംഗിക ഉദ്ദേശത്തോടെ മോശമായി പെരുമാറിയെന്നുമാണ് പൊലീസിന് പരാതിക്കാരി മൊഴി നൽകിയിരിക്കുന്നത്.
ഭാരതീയ ന്യായ സംഹിത 74,75 വകുപ്പുകൾ ചുമത്തിയാണ് യുവസംവിധായകനെതിരെ കേസെടുത്തത്. സ്‌ത്രീത്വത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം, സ്‌ത്രീകളെ മോശമായി സ്‌പർശിക്കൽ എന്നിങ്ങനെ രണ്ട് കുറ്റങ്ങളാണ് സംവിധായകനെതിരെ ചുമത്തിയത്. പരാതിയിൽ വിശദ അന്വേഷണം തുടരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം. ചിദംബരത്തെ ചോദ്യം ചെയ്‌ത ശേഷം ആവശ്യമെങ്കിൽ അറസ്റ്റടക്കം നടപടികൾ സ്വീകരിക്കുമെന്നും എറണാകുളം സൗത്ത് പൊലീസ് വ്യക്തമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |