SignIn
Kerala Kaumudi Online
Friday, 26 April 2024 10.01 PM IST

നിരാഹാര സമരവുമായി ദയാബായി

dayabhai

തിരുവനന്തപുരം: എയിംസ് സാദ്ധ്യതാ പട്ടികയിൽ കാസർഗോഡിന്റെ പേര് ചേർക്കണമെന്നുന്നയിച്ചും എൻഡോസൾഫാൻ വിഷം വിതച്ച കാസർഗോഡിന്റെ രോഗാതുരതയ്ക്ക് പരിഹാരം കാണണമെന്ന ആവശ്യം മുൻനിറുത്തിയും സാമൂഹ്യപ്രവർത്തകയായ ദയാബായി ഗാന്ധിജയന്തി ദിനത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളാണ് നിലവിൽ സംസ്ഥാനം നൽകിയ പ്രൊപ്പോസലിൽ ഇടംപിടിച്ചിട്ടുള്ളത്. വിദഗ്ദ്ധ ചികിത്സാ സംവിധാനം അടിയന്തരമായി ജില്ലയിൽ ഒരുക്കുക, മാനസിക വെല്ലുവിളി നേരിടുന്നവർക്കും കിടപ്പിലായവർക്കും ദിനപരിചരണ കേന്ദ്രങ്ങൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും സർക്കാർ അംഗീകരിക്കണമെന്ന ആവശ്യവും സമരത്തിലൂടെ മുന്നോട്ടുവയ്ക്കുന്നുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതരുടെ ജീവൽ പശ്നങ്ങൾ തിരിച്ചറിഞ്ഞ അനുഭവ വെളിച്ചത്തിലാണ് അനിശ്ചിതകാല സഹനസമരത്തിന് തയാറാവുന്നതെന്ന് ദയാബായി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DAYABHAI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.