കായംകുളം : മുനമ്പം വിഷയത്തിലെ ക്രൈസ്തവ ഐക്യം ഈഴവ സമുദായം കണ്ടുപഠിക്കണമെന്നും ആവശ്യമായ സമയത്തുണ്ടായ ഐക്യമാണ് അവർക്ക് രക്ഷയായതെന്നും എസ്.എൻ.ഡി.പി. യോഗം ജനറൽസെക്രട്ടറി വെളളാപ്പള്ളി നടേശൻ പറഞ്ഞു. മികച്ച സി.ബി.എസ്.ഇ സ്കൂളിനുള്ള പുരസ്കാരങ്ങൾ നേടിയ കായംകുളം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ നടന്ന അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം.
എസ്.എൻ.ഡി.പി യോഗത്തിനെതിരെ കോടതിയെ സമീപിക്കുന്നവർ സമുദായത്തിന്റെ എതിരാളികളെയാണ് സഹായിക്കുന്നത്. ഒരു കേസും നിലനിൽക്കുന്നതല്ലെന്ന് പരമോന്നത കോടതി പറഞ്ഞിട്ടും പിന്നെയും ഇറങ്ങിത്തിരിച്ചിരിക്കുന്നത് ദുരൂഹമാണന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപപ്രകാശനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |