തൃശൂർ : അഴീക്കോട് മുനയ്ക്കൽ മുസിരിസ് ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി മൊയ്തു പടിയത്ത് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നടി ഷീലയ്ക്ക് നൽകും. ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. സമഗ്ര സംഭാവനയ്ക്കുള്ള 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം നിലമ്പൂർ ആയിഷയ്ക്കാണ്. മൊയ്തു പടിയത്ത് നാടക അവാർഡ് സി.എൽ.ജോസിന് നൽകും. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
സാഹിത്യപുരസ്‌കാരം ആർ.രാജശ്രീ എഴുതിയ ആത്രേയകം എന്ന കൃതിക്കാണ്. 25,000 രൂപയാണ് അവാർഡ്. 27ന് വൈകിട്ട് ആറിന് "മൊയ്തു പടിയത്ത് രാവിൽ" മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പുരസ്‌കാരം നൽകും. മൊയ്തു പടിയത്ത് സംഭാഷണം എഴുതിയ കുട്ടിക്കുപ്പായം എന്ന സിനിമയിലെ ജീവിച്ചിരിക്കുന്ന കലാകാരന്മാരെ ആദരിക്കും. ഭാസ്‌കര സ്മൃതിയും അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |