
ശിവഗിരി: സമ്മേളനത്തിന് മുമ്പ് മഹാസമാധിയിൽ പ്രാർത്ഥനയ്‌ക്കെത്തിയ രാഷ്ട്രപതിക്കും ഗവർണർക്കും ശാരദാംബയുടെ ചിത്രം സന്യാസിമാർ സമ്മാനിച്ചു. സമ്മേളന വേദിയിൽ നീണ്ട കരഘോഷത്തോടെയാണ് രാഷ്ട്രപതിയെ വരവേറ്റത്. ചില്ലു പേടകത്തിലെ ഗുരുദേവ വിഗ്രഹമാണ് രാഷ്ട്രപതിക്ക് ശിവഗിരി മഠത്തിന്റെ ഉഹാരമായി സ്വാമി സച്ചിദാനന്ദ സമർപ്പിച്ചത്.
ശിവഗിരി മഠത്തോട് രാഷ്ട്രപതി കാട്ടിയ സ്‌നേഹത്തിനും ആദരവിനും സ്വാമി സച്ചിദാനന്ദ സന്തുഷ്ടി അറിയിച്ചു. ഗുരുസന്ദേശ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കാൻ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ 'ദ്രൗപതി അമ്മയെക്കാൾ' വിശിഷ്ടയായ മറ്രൊരു വ്യക്തില്ലെന്ന് സ്വാമി പറഞ്ഞപ്പോഴും കരഘോഷമുയർന്നു. സമ്മേളനത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് സഹായങ്ങൾ നൽകിയ രാജീവ് ചന്ദ്രശേഖറെയും പേരെടുത്തു പറഞ്ഞ് സ്വാമി നന്ദി അറിയിച്ചു. വിശിഷ്ടാതിഥികളിൽ ഗവർണർക്ക് മാത്രമാണ് സംസാരിക്കാൻ സമയം അനുവദിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |