
തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ ചുവരെഴുതി പ്രചാരണം ആരംഭിച്ച് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷയും കൗൺസിലറുമായ ആർ.ശ്രീലേഖ. വട്ടിയൂർക്കാവ് നർമ്മദാ കോംപ്ലക്സിന് സമീപമാണ് ചുവരെഴുത്ത് നടത്തിയത്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ, സംസ്ഥാനത്ത് ത്രികോണ മത്സരം നടക്കാൻ പോകുന്ന മണ്ഡലമായി വട്ടിയൂർക്കാവ് ശ്രദ്ധ നേടി. മേയർ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്ന ശ്രീലേഖ , നിയമസഭാ തരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു . എന്നാൽ ,മത്സരിക്കാനുള്ള സന്നദ്ധത പിന്നീട് ഫേസ്‌ബുക്കിലൂടെ അറിക്കുകയായിരുന്നു. തിരുവനന്തപുരത്തെ എല്ലാ മണ്ഡലങ്ങളിലും താമര വിരിയുമെന്നും താമരപ്പൂക്കൾ നിറഞ്ഞ കേരളത്തെയാകും ഇക്കുറി കാണുകയെന്നും ശ്രീലേഖ പറഞ്ഞു. കടുത്ത മത്സരം പ്രതീക്ഷിക്കുന്ന വട്ടിയൂർക്കാവിൽ യു.ഡി.എഫിൽ കെ.മുരളീധരനും ,എൽ.ഡി.എഫിൽ സിറ്റിങ് എം.എൽ. എ വി.കെ.പ്രശാന്തും സ്ഥാനാർത്ഥിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |