തിരുവനന്തപുരം: ഇഷ്ടക്കാരെങ്കിൽ ക്രിമിനലുകളെയും സംരക്ഷിക്കുന്ന പതിവുരീതി സർക്കാർ തുടർന്നാൽ കോൺഗ്രസും യു.ഡി.എഫും രൂക്ഷമായി പ്രതികരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ കുന്നംകുളം പൊലീസ് ക്രൂരമായി മർദ്ദിച്ച ദൃശ്യം കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇവർ പൊലീസുകാരല്ല, കാക്കി വേഷധാരികളായ നരാധമന്മാരാണ്. ഇത്തരം സംഘങ്ങളെ വളർത്തുന്നത് സി.പി.എമ്മും അവരെ നിയന്ത്രിക്കുന്ന ഉപജാപകസംഘങ്ങളുമാണ്. ഈ മനുഷ്യമൃഗങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |