
കായംകുളം:സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ സി.പി.എം പ്രവർത്തകൻ കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ കുഴഞ്ഞുവീണ് മരിച്ചു.കണ്ടല്ലൂർ പഞ്ചായത്ത് വാർഡ് ആറിൽ പുതിയ വിളമുറിയിൽ കൈതക്കാട്ടുശേരിൽ ആർ. മനോഹരൻപിള്ളയാണ് (58, റിട്ട. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി) മരിച്ചത്.എൻ.ജി.ഒ യൂണിയൻ ജില്ലാ ഭാരവാഹിയായിരുന്നു.വിരമിച്ചശേഷം സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗമായി.സത്യപ്രതിജ്ഞ ചടങ്ങിൽ മുദ്രാവാക്യം വിളിക്കുന്നതിനിടെ കുഴഞ്ഞു വീണ മനോഹരൻപിള്ളയെ കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പോസ്റ്റുമോർട്ടത്തിന് ശേഷം കായംകുളം എൽമെക്സ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വൈകിട്ട് നാലിന് സംസ്കരിക്കും. ഭാര്യ: സിജി. മക്കൾ: മനീഷ് മേനോൻ, ഗിരീഷ് മേനോൻ.കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രതിനിധിയായി വിജയിച്ച കോട്ടയം മീനടം പഞ്ചായത്ത് അംഗം പ്രസാദ് നാരായണൻ(62) ഹൃദയാഘാതത്തെതുടർന്ന് മരണമടിഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |