SignIn
Kerala Kaumudi Online
Sunday, 22 February 2026 9.54 AM IST

നാലുവർഷ ഇന്റഗ്രേറ്റഡ് ബി.എഡ്

Increase Font Size Decrease Font Size Print Page
p

ബിരുദവും ബി.എഡും ഒരേസമയം പൂർത്തിയാക്കാൻ കഴിയുന്ന ഇന്റഗ്രേറ്റഡ് ബി.എഡ് പ്രോഗ്രാമിന് മാർച്ച് 10 വരെ അപേക്ഷിക്കാം. ദേശീയ പ്രവേശന പരീക്ഷയായ നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റിന്റെ (N.C.E.T) അടിസ്ഥാനത്തിലാണ് പ്രവേശനം. നാല് വർഷമാണ് കോഴ്സ് കാലാവധി. ബി.എ, ബി.കോം, ബി.എസ്‌സി എന്നീ മൂന്ന് ലെവലിലാണ് കോഴ്സ് നടക്കുക. ഓരോ സ്ഥാപനങ്ങളും വിവിധ സ്പെഷ്യലൈസേഷനുകളിലാണ് കോഴ്സ് ലഭ്യമാക്കുക. അതുകൊണ്ട് സ്ഥാപനം തിരഞ്ഞെടുക്കുമ്പോൾ സ്പെഷ്യലൈസേഷനും മനസിലാക്കിയിരിക്കണം.

ഏപ്രിൽ 17നാണ് N.C.E.Tപരീക്ഷ. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ സിബിടി മോഡിലാണ്. ഒബ്ജക്ടീവ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണുണ്ടാകുക.

യോഗ്യത

..................

ഏത് സ്ട്രീമിലും പ്ലസ് ടു/ തത്തുല്യ പരീക്ഷ പാസായവർക്ക് N.C.E.T- ക്ക് അപേക്ഷിക്കാം. 2026ൽ പരീക്ഷ എഴുതുന്നവർക്കും ഉപാധികളോടെ അപേക്ഷിക്കാം. ഇന്ത്യക്കു പുറത്തുനിന്ന് പ്ലസ് ടു ജയിച്ചവർ അസോസിയേഷൻ ഒഫ് ഇന്ത്യൻ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷകർക്ക് ഉയർന്ന പ്രായ പരിധിയില്ല.

പ്രവേശന സ്ഥാപനങ്ങൾ

............................

കേന്ദ്ര/ സംസ്ഥാന സർവകലാശാലകൾ, ഐ.ഐ.ടി, എൻ.ഐ.ടി പോലെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ, വിവിധ സർക്കാർ കോളേജുകൾ എന്നിങ്ങനെ രാജ്യമാകെ 223 സ്ഥാപനങ്ങളിലാണ് പ്രവേശനം.

കേരളത്തിൽ കേന്ദ്ര സർവകലാശാല (കാസർകോട്), കോഴിക്കോട് എൻ.ഐ.ടി, കേന്ദ്ര സംസ്കൃത സർവകലാശാല (ഗുരുവായൂർ), കാലടി സംസ്കൃത സർവകലാശാല തുടങ്ങിയ ഇടങ്ങളിലാണ് പ്രവേശനം. കേരളത്തിൽ മാത്രമായി 850 സീറ്റുകളുണ്ട്. സ്ഥാപനങ്ങളുടേയും കോഴ്സുകളുടേയും വിവരങ്ങൾ eams.nta.ac.in/NCET-യിൽ ലഭിക്കും.

മലയാളത്തിലും ചോദ്യപേപ്പർ

..................................

ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ ചോദ്യപേപ്പർ ലഭിക്കും. അപേക്ഷിക്കുമ്പോൾ ഏതു ഭാഷയിൽ ചോദ്യപേപ്പർ വേണമെന്ന് രേഖപ്പെടുത്തണം. പിന്നീട് ഇത് മാറ്റാനാകില്ല.

കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. മുൻഗണന നൽകി 4 പരീക്ഷാ കേന്ദ്രങ്ങൾ അപേക്ഷയിൽ രേഖപ്പെടുത്താം. സ്ഥിരം/ നിലവിലെ അഡ്രസുമായി ബന്ധപ്പെട്ടേ പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാവൂ.

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് (എൻ.ടി.എ) പരീക്ഷ നടത്തുന്നത്. എൻ.ടി.എ വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. മാർച്ച് 12- 14 വരെ അപേക്ഷയിൽ തിരുത്തൽ വരുത്താൻ അവസമുണ്ട്. വെബ്സൈറ്റ്: www.nta.ac.in

TAGS: DEGREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.