തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി അഡ്വ.കെ.അനന്തഗോപനും ബോർഡ് അംഗമായി അഡ്വ.മനോജ് ചളേലും ഇന്ന് തിരുവനന്തപുരം നന്തൻകോട്ടെ ദേവസ്വം ബോർഡ് ആസ്ഥാനത്തെ കോൺഫറൻസ് ഹാളിൽ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10.15നാണ് ചടങ്ങ്. ദേവസ്വം ബോർഡ് സെക്രട്ടറി എസ്.ഗായത്രി ദേവി സത്യവാചകം ചൊല്ലി കൊടുക്കും. തുടർന്ന് ആദ്യ ബോർഡ് യോഗം ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |