തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിന്റെ പശ്ചാത്തലത്തിൽ നിർണായക ദേവസ്വം ബോർഡ് യോഗം ഇന്ന്. പ്രത്യേക അന്വേഷണസംഘത്തിന്റെ എഫ്.ഐ.ആർ, ദേവസ്വം വിജിലൻസ് റിപ്പോർട്ട് എന്നിവ പ്രധാന അജൻഡയാകുന്ന യോഗത്തിൽ പ്രതിപ്പട്ടികയിലെ ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി ചർച്ചയാകും. നടപടി സംബന്ധിച്ച് ബോർഡ് നിയമോപദേശം തേടിയിട്ടുണ്ട്. വിരമിച്ച ഉദ്യോഗസ്ഥർ പ്രതിപ്പട്ടികയിലുണ്ടെങ്കിൽ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തടയുന്ന തരത്തിൽ കർശന നടപടി സ്വീകരിക്കാനാണ് ബോർഡിന്റെ തീരുമാനം. പ്രതിപട്ടികയിലുള്ളവരിൽ നിന്ന് ബോർഡിനുണ്ടായ നഷ്ടം ഈടാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |