കോഴിക്കോട്: വീട്ടിൽ ചെയ്യാവുന്ന പെരിറ്റോണിയൽ ഡയാലിസിനുള്ള ഫ്ലൂയിഡ് സർക്കാർ ആശുപത്രികളിൽ മിക്കതിലും മാസങ്ങളായി സ്റ്റോക്കില്ല. കോഴിക്കോട് ജില്ലയിലെ ആശുപത്രികളിൽ കിട്ടാനേയില്ല. സൗജന്യമായി നൽകിവന്നത് മുടങ്ങിയതോടെ നിർദ്ധന വൃക്ക രോഗികൾ ദുരിതത്തിലാക്കി.
ഇതോടെ ആശുപത്രികളിലെത്തി മണിക്കൂറുകൾ കാത്തുനിന്ന് ഡയാലിസിസ് ചെയ്യേണ്ട സ്ഥിതിയിലാണ് കുട്ടികളും വൃദ്ധരുമടക്കം രോഗികൾ. പുറത്തു നിന്ന് ഫ്ളൂയിഡ് വാങ്ങാൻ നല്ല വിലയാകും.
വൃക്കരോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ,ആശുപത്രിയിലെത്തി ഡയാലിസിസ് ചെയ്യുന്നതിലെ ബുദ്ധിമുട്ട് കുറയ്ക്കാനാണ് 2022ൽ പദ്ധതി തുടങ്ങിയത്.
പെരിറ്റോണിയൽ ഡയാലിസിസ്
ഉദരത്തിൽ സുഷിരമുണ്ടാക്കി കത്തീറ്റർ കടത്തിവിട്ട് ഡയാലിസിസ് ദ്രാവകം പെരിറ്റോണിയത്തിൽ നിറയ്ക്കും. നിശ്ചിത സമയമാകുമ്പോൾ വൃക്കകളിലെ മാലിന്യം ദ്രാവകം വലിച്ചെടുക്കും. തുടർന്ന് ദ്രാവകം പുറത്തേക്ക് ഒഴുക്കിക്കളയാം. ഒരിക്കൽ കത്തീറ്റർ കടത്തിയാൽ പിന്നീട് രോഗിയുടെ ബന്ധുക്കൾക്ക് വീട്ടിൽ വച്ചുതന്നെ ഡയാലിസിസ് ചെയ്യാം. മെഷീനിലൂടെ രക്തം കടത്തിവിട്ട് ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഹീമോഡയാലിസിസ്.
രക്തസമ്മർദ്ദം,
പ്രമേഹം വില്ലൻ
അനിയന്ത്രിത രക്തസമ്മർദ്ദവും പ്രമേഹവുമാണ് വൃക്കരോഗം വർദ്ധിക്കാനുള്ള പ്രധാന കാരണങ്ങൾ
18 വയസിന് മുകളിലുള്ള മൂന്നിലൊരാൾക്ക് അമിത രക്തസമ്മർദ്ദവും അഞ്ചിലൊരാൾക്ക് പ്രമേഹവുമുണ്ട്
പെരിറ്റോണിയൽ
ഡയാലിസിസ് ചെയ്തവർ
2020..... 43,740
2021..... 91,759
2022.....1,30633
2023..... 1,93,281
ഫ്ലൂയിഡ് ക്ഷാമം ഉൾപ്പെടെ വൃക്കരോഗികളുടെ പ്രശ്നം പരിഹരിക്കണമെന്ന് മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നിവേദനം നൽകിയിട്ടുണ്ട്
- ബഷീർ ടി.ടി
ചെയർമാൻ, പോർഫ ചാരിറ്റബിൾ ട്രസ്റ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |