SignIn
Kerala Kaumudi Online
Thursday, 19 September 2024 4.26 AM IST

നടി കേസ്: 5 പുതിയ സാക്ഷികളെ വിസ്തരിക്കാൻ അനുമതി, ഒറിജിനൽ ഫോൺ രേഖകളും പരിശോധിക്കാം

Increase Font Size Decrease Font Size Print Page

p

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അഡിഷണൽ സാക്ഷികളായി ബി.എസ്.എൻ.എൽ നോഡൽ ഓഫീസർ സത്യമൂർത്തി, നിലീഷ, കണ്ണദാസൻ, ഡി. സുരേഷ്, ഉഷ എന്നിവരെ വിസ്തരിക്കണമെന്നും പ്രതികളുടെ ഫോൺവിളികളുമായി ബന്ധപ്പെട്ട രേഖകളുടെ ഒറിജിനൽ വിളിച്ചു വരുത്തണമെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചു. അതേസമയം, ചലച്ചിത്ര നിർമ്മാതാവ് ആന്റോ ജോസഫ്, വാസുദേവൻ, റഷീദ് എന്ന മനു എന്നിവരെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം തള്ളി. നേരത്തെ ഈ ആവശ്യങ്ങൾ വിചാരണക്കോടതി തള്ളിയതിനെതിരെ പ്രോസിക്യൂഷനു വേണ്ടി അഡി. പബ്ളിക് പ്രോസിക്യൂട്ടർ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ ഉത്തരവ്.

വിസ്താരവും അധികത്തെളിവ് ഹാജരാക്കലും പത്തു ദിവസത്തിനകം പൂർത്തിയാക്കണം. സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവച്ചതിനാൽ പത്തു ദിവസത്തിനകം പുതിയ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കുകയോ ബദൽ സംവിധാനം ഏർപ്പെടുത്തുകയോ വേണം.

പ്രതികളായ മണികണ്ഠൻ, വി.പി. വിജീഷ്, ചാർളി തോമസ്, വടിവാൾ സലിം എന്നിവർ യഥാക്രമം നിലീഷ, കണ്ണദാസൻ, ഡി.സുരേഷ്, ഉഷ എന്നിവരുടെ പേരിലുള്ള മൊബൈലുകളാണ് ഉപയോഗിച്ചിരുന്നത്.

പ്രതികളുടെ ഫോൺവിളികളുമായി ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളാണ് വിചാരണക്കോടതിയിൽ ഹാജരാക്കിയിരുന്നത്. ഇത് അനുവദിക്കരുതെന്ന് പ്രതിഭാഗം വാദിച്ചതോടെയാണ് ഒറിജിനൽ രേഖകൾ വിളിച്ചുവരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹർജി നൽകിയത്.

 വീണ്ടും സാക്ഷിവിസ്താരം വേണ്ട

നടിയെ ആക്രമിച്ചതറിഞ്ഞ് ആദ്യമെത്തിയവരിൽ ഒരാളാണ് ആന്റോ ജോസഫ്. തൃശൂരിലെ കിണറ്റിങ്കൽ ടെന്നീസ് ക്ളബ്ബിൽ ഷൂട്ടിംഗ് നടക്കുന്നതിനിടെ നടൻ ദിലീപിനെ പൾസർ സുനി വന്നു കണ്ടതിന് സാക്ഷിയാണ് വാസുദേവൻ. പൾസർ സുനിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട സാക്ഷിയാണ് റഷീദ്. ഇവരെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം വിചാരണക്കോടതി നിഷേധിച്ചത് സിംഗിൾബെഞ്ച് ശരിവച്ചു. ഇവരെ വിസ്തരിച്ച് ഒരു വർഷത്തിനുശേഷമാണ് വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നത്. മുഴുവൻ വിവരങ്ങളും പുറത്തു കൊണ്ടുവരാനായില്ലെന്ന പേരിൽ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി.

ആ​ ​വി.​ഐ.​പി​ ​ശ​ര​ത്?

കൊ​ച്ചി​:​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച് ​പ​ക​ർ​ത്തി​യ​ ​ദൃ​ശ്യം​ ​കേ​സി​ലെ​ ​എ​ട്ടാം​ ​പ്ര​തി​യാ​യ​ ​ന​ട​ൻ​ ​ദി​ലീ​പി​ന് ​കൈ​മാ​റി​യ​ ​'​വി.​ഐ.​പി​'​ ​ദി​ലീ​പി​ന്റെ​ ​അ​ടു​ത്ത​ ​സു​ഹൃ​ത്തും​ ​ആ​ലു​വ​യി​ലെ​ ​സൂ​ര്യാ​ ​ഹോ​ട്ട​ൽ​-​ട്രാ​വ​ൽ​സ് ​ഉ​ട​മ​യു​മാ​യ​ ​ശ​ര​ത് ​ജി.​ ​നാ​യ​രാ​ണെ​ന്ന് ​സൂ​ച​ന.​ ​സം​വി​ധാ​യ​ക​ൻ​ ​ബാ​ല​ച​ന്ദ്ര​കു​മാ​‌​ർ​ ​കൈ​മാ​റി​യ​ ​ശ​ബ്ദ​സാ​മ്പി​ളു​ക​ളാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തെ​ ​ശ​ര​ത്തി​ലേ​ക്ക് ​എ​ത്തി​ച്ച​ത്.​ ​ഈ​ ​വി​വ​രം​ ​ഇ​ന്ന് ​ഹൈ​ക്കോ​ട​തി​യെ​ ​അ​റി​യി​ക്കും.
ശ​ര​ത് ​ഒ​ളി​വി​ലാ​ണ്.​ ​ഇ​യാ​ൾ​ ​മു​ൻ​കൂ​‌​ർ​ ​ജാ​മ്യം​ ​തേ​ടി​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ചി​ട്ടു​ണ്ട്.​ ​വ​ധ​ഗൂ​ഢാ​ലോ​ച​ന​ ​കേ​സ് ​അ​ന്വേ​ഷി​ക്കു​ന്ന​ ​ക്രൈം​ബ്രാ​ഞ്ച് ​സം​ഘം​ ​ര​ണ്ടു​ ​ത​വ​ണ​ ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ ​വി​ളി​പ്പി​ച്ചെ​ങ്കി​ലും​ ​ഹാ​ജ​രാ​യി​ല്ല.​ ​ദി​ലീ​പു​മാ​യി​ ​അ​ടു​ത്ത​ ​ബ​ന്ധം​ ​സൂ​ക്ഷി​ക്കു​ന്ന​ ​ശ​ര​ത്,​ ​ദി​ലീ​പി​ന്റെ​ ​ബി​സി​ന​സ് ​പ​ങ്കാ​ളി​യു​മാ​ണെ​ന്ന് ​സം​ശ​യി​ക്കു​ന്നു.​ ​ശ​ര​ത്തി​ന് ​ഉ​ന്ന​ത​ ​രാ​ഷ്ട്രീ​യ​ ​ബ​ന്ധ​മു​ണ്ടെ​ന്നും​ ​ഇ​ട​ത്-​വ​ല​ത് ​മു​ന്ന​ണി​ക​ളി​ൽ​ ​പി​ടി​പാ​ടു​ണ്ടെ​ന്നു​മാ​ണ് ​ക്രൈം​ബ്രാ​ഞ്ചി​ന് ​ല​ഭി​ച്ച​ ​വി​വ​രം.​ ​ഇ​രു​മു​ന്ന​ണി​ക​ളി​ലെ​യും​ ​ര​ണ്ട് ​പ്ര​മു​ഖ​ ​നേ​താ​ക്ക​ളു​മാ​യി​ ​ഇ​യാ​ൾ​ക്ക് ​അ​ടു​ത്ത​ ​ബ​ന്ധ​മു​ണ്ട്.​ ​ഇ​യാ​ളു​ടെ​ ​ശ​ബ്ദ​സാ​മ്പി​ൾ​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന്റെ​ ​കൈ​വ​ശ​മു​ണ്ട്.​ ​വീ​ണ്ടും​ ​ശ​ബ്ദം​ ​ശേ​ഖ​രി​ക്കാ​നാ​യി​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​ഇ​യാ​ൾ​ ​ഫോ​ൺ​ ​സ്വി​ച്ച് ​ഓ​ഫ് ​ചെ​യ്ത് ​മു​ങ്ങി.
ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ൽ​ ​ദി​ലീ​പ് ​ജ​യി​ലി​ൽ​ ​ക​ഴി​യ​വേ​ ​ശ​ര​ത്ത് ​സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്.​ ​ദി​ലീ​പി​ന്റെ​ ​യാ​ത്ര​ക​ളി​ൽ​ ​ഒ​പ്പം​ ​ഉ​ണ്ടാ​കാ​റു​മു​ണ്ട്.​ ​സാ​ധാ​ര​ണ​ ​കു​ടും​ബ​ത്തി​ലെ​ ​അം​ഗ​മാ​യ​ ​ശ​ര​ത്തി​ന്റെ​ ​ബി​സി​ന​സ് ​വ​ള​‌​ർ​ച്ച​ ​ആ​രെ​യും​ ​ആ​ശ്ച​ര്യ​പ്പെ​ടു​ത്തും​ ​വി​ധ​മാ​യി​രു​ന്നു.​ 25​ഓ​ളം​ ​ടൂ​റി​സ്റ്റ് ​ബ​സു​ക​ൾ​ ​ഇ​യാ​ൾ​ക്കു​ണ്ട്.​ ​ദി​ലീ​പു​മാ​യു​ള്ള​ ​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടു​ക​ൾ​ ​ത​ന്നെ​യാ​ണ് ​ശ​ര​ത്തി​ലേ​ക്ക് ​സം​ശ​യ​മു​ന​ ​നീ​ളാ​ൻ​കാ​ര​ണം.​ ​വ​ധ​ഗൂ​ഢാ​ലോ​ച​ന​ ​കേ​സി​ലെ​ ​ആ​റാം​ ​പ്ര​തി​യാ​ണ് ​വി.​ഐ.​പി.


ശ​ര​ത്തി​ന്റെ​യും​ ​സു​രാ​ജി​ന്റെ​യും
വീ​ട്ടി​ൽ​ ​റെ​യ്ഡ്

ശ​ര​ത് ​ജി.​ ​നാ​യ​രു​ടെ​യും​ ​ദി​ലീ​പി​ന്റെ​ ​സ​ഹോ​ദ​രീ​ ​ഭ​ർ​ത്താ​വ് ​സു​രാ​ജി​ന്റെ​യും​ ​വീ​ട്ടി​ൽ​ ​ക്രൈം​ബ്രാ​ഞ്ചി​ന്റെ​ ​മി​ന്ന​ൽ​ ​പ​രി​ശോ​ധ​ന.​ ​ആ​ലു​വ​-​പെ​രു​മ്പാ​വൂ​ർ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​റൂ​ട്ടി​ൽ​ ​തോ​ട്ടും​മു​ഖ​ത്ത് ​സ​മീ​പം​ ​ക​ല്ലു​ങ്ക​ൽ​ ​ലൈ​നി​ലെ​ ​ശ​ര​ത്തി​ന്റെ​ ​വീ​ട്ടി​ൽ​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് 3.30​ഓ​ടെ​യാ​ണ് ​പ​രി​ശോ​ധ​ന​ ​ആ​രം​ഭി​ച്ച​ത്.​ ​ക്രൈം​ബ്രാ​ഞ്ച് ​എ​സ്.​പി​ ​മോ​ഹ​ന​ച​ന്ദ്ര​ൻ​ ​നാ​യ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​ഞ്ച് ​മ​ണി​ക്കൂ​റി​ല​ധി​കം​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​ശ​ര​ത്ത് ​വീ​ട്ടി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​രാ​ത്രി​യോ​ടെ​യാ​ണ് ​സു​രാ​ജി​ന്റെ​ ​എ​റ​ണാ​കു​ള​ത്തെ​ ​ഫ്ലാ​റ്റി​ൽ​ ​റെ​യ്ഡ് ​ന​ട​ത്തി​യ​ത്.

ദി​ലീ​പ് ​കേ​സ്:​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം
തേ​ടി​ ​ശ​ര​ത് ​ഹൈ​ക്കോ​ട​തി​യിൽ

കൊ​ച്ചി​:​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ലെ​ ​അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​രെ​ ​വ​ക​വ​രു​ത്താ​ൻ​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തി​യെ​ന്ന​ ​കേ​സി​ൽ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​തേ​ടി​ ​ന​ട​ൻ​ ​ദി​ലീ​പി​ന്റെ​ ​സു​ഹൃ​ത്തും​ ​ഹോ​ട്ട​ലു​ട​മ​യു​മാ​യ​ ​ആ​ലു​വ​ ​ക​ല്ലു​ങ്ക​ൽ​ ​ലെ​യി​നി​ൽ​ ​ശ​ര​ത് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​ന​ൽ​കി.
25​ ​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ ​ത​നി​ക്ക് ​ദി​ലീ​പു​മാ​യി​ ​അ​ടു​പ്പ​മു​ണ്ടെ​ന്ന് ​ഹ​ർ​ജി​യി​ൽ​ ​ശ​ര​ത് ​പ​റ​യു​ന്നു.​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ൽ​ ​ദി​ലീ​പ് ​അ​റ​സ്റ്റി​ലാ​യ​പ്പോ​ഴും​ ​പി​ന്നീ​ട് ​ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​പ്പോ​ഴു​മൊ​ക്കെ​യു​ള്ള​ ​ചാ​ന​ൽ​ ​ദൃ​ശ്യ​ങ്ങ​ളി​ൽ​ ​താ​നും​ ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​ദി​ലീ​പു​മാ​യി​ ​അ​ടു​പ്പ​മു​ണ്ടെ​ന്ന​ ​കാ​ര​ണ​ത്താ​ൽ​ ​ത​നി​ക്കും​ ​കേ​സി​ൽ​ ​പ​ങ്കു​ണ്ടെ​ന്ന​ ​ത​ര​ത്തി​ൽ​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​നും​ ​ക്രൈം​ബ്രാ​ഞ്ചും​ ​ചേ​ർ​ന്ന് ​ജ​ന​ങ്ങ​ളെ​യും​ ​അ​ധി​കൃ​ത​രെ​യും​ ​വ​ഴി​ ​തെ​റ്റി​ക്കു​ക​യാ​ണ്.
അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​ൻ​ ​ബൈ​ജു​ ​പൗ​ലോ​സ്,​ ​ദി​ലീ​പി​നെ​ ​സ​ഹാ​യി​ക്കു​ന്ന​വ​രെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​അ​ക​റ്റാ​നും​ ​വി​ചാ​ര​ണ​ ​വൈ​കി​പ്പി​ക്കാ​നു​മാ​ണ് ​ശ്ര​മി​ക്കു​ന്ന​ത്.​ ​ഉ​ന്ന​ത​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാ​ണ് ​ഇ​ത്ത​ര​മൊ​രു​ ​ന​ട​പ​ടി​യെ​ന്നും​ ​ഹ​ർ​ജി​യി​ൽ​ ​ആ​രോ​പി​ക്കു​ന്നു.

മാ​ദ്ധ്യ​മ​ങ്ങ​ളെ​ ​വി​ല​ക്ക​ണ​മെ​ന്ന്
ദി​ലീ​പി​ന്റെ​ ​ഹ​ർ​ജി

കൊ​ച്ചി​:​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച് ​അ​ശ്ളീ​ല​ദൃ​ശ്യ​ങ്ങ​ൾ​ ​പ​ക​ർ​ത്തി​യ​ ​കേ​സി​ന്റെ​ ​വി​വ​ര​ങ്ങ​ൾ​ ​വി​ചാ​ര​ണ​ ​പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു​ ​ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​എ​ട്ടാം​ ​പ്ര​തി​ ​ന​ട​ൻ​ ​ദി​ലീ​പ് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​ന​ൽ​കി.​ ​മാ​ദ്ധ്യ​മ​ ​വി​ചാ​ര​ണ​യ്ക്ക് ​വ​ഴി​യൊ​രു​ക്കു​ന്ന​ ​വി​ധ​ത്തി​ൽ​ ​കേ​സി​ന്റെ​ ​വി​വ​ര​ങ്ങ​ൾ​ ​ചോ​രു​ന്നി​ല്ലെ​ന്ന് ​ഉ​റ​പ്പാ​ക്കാ​ൻ​ ​വി​ചാ​ര​ണ​ക്കോ​ട​തി​ 2018​ ​ജ​നു​വ​രി​ 17​ന് ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​നോ​ടു​ ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.​ ​വി​ചാ​ര​ണാ​ ​ന​ട​പ​ടി​ക​ൾ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് ​ത​ട​ഞ്ഞ് 2020​ ​മാ​ർ​ച്ച് 19​നു​ ​ഉ​ത്ത​ര​വും​ ​ന​ൽ​കി.​ ​ഇ​തു​ ​ലം​ഘി​ച്ചാ​ണ് ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​സം​വി​ധാ​യ​ക​ൻ​ ​ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​തെ​ന്നും​ ​ഇ​തി​നെ​തി​രെ​ ​ന​ട​പ​ടി​ ​വേ​ണ​മെ​ന്നു​മാ​ണ് ​ഹ​ർ​ജി​യി​ലെ​ ​ആ​വ​ശ്യം.
അ​ന്തി​മ​ ​റി​പ്പോ​ർ​ട്ട് ​കോ​ട​തി​യി​ൽ​ ​ന​ൽ​കും​ ​മു​മ്പ് ​ത​നി​ക്കെ​തി​രാ​യി​ ​റി​പ്പോ​ർ​ട്ടി​ലു​ള്ള​ ​വി​വ​ര​ങ്ങ​ൾ​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്ക് ​ചോ​ർ​ത്തി​ ​ന​ൽ​കി​യെ​ന്ന് ​ഹ​ർ​ജി​യി​ൽ​ ​പ​റ​യു​ന്നു.​ ​ത​നി​ക്കെ​തി​രെ​ ​ജ​ന​ങ്ങ​ളി​ൽ​ ​മു​ൻ​വി​ധി​യു​ണ്ടാ​ക്കാ​നാ​ണ് ​ശ്ര​മം.
അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​ ​ക​ഴി​ഞ്ഞ​ ​ഡി​സം​ബ​ർ​ 29​നു​ ​വി​സ്ത​രി​ക്കാ​ൻ​ ​നി​ശ്ച​യി​ച്ചി​രി​ക്കേ​യാ​ണ് ​ഡി​സം​ബ​ർ​ 25​ ​ന് ​പു​തി​യ​ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി​ ​ബാ​ല​ച​ന്ദ്ര​കു​മാ​ർ​ ​ടി.​വി​ ​ചാ​ന​ലി​ലൂ​ടെ​ ​രം​ഗ​ത്തെ​ത്തി​യ​ത്.​ ​ഇ​തി​ലൂ​ടെ​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​സ്പോ​ൺ​സ​ർ​ ​ചെ​യ്ത​ ​മാ​ദ്ധ്യ​മ​ ​വി​ചാ​ര​ണ​യ്ക്ക് ​താ​ൻ​ ​വി​ധേ​യ​നാ​വു​ക​യാ​ണെ​ന്നും​ ​ദി​ലീ​പി​ന്റെ​ ​ഹ​ർ​ജി​യി​ൽ​ ​പ​റ​യു​ന്നു.​ ​കേ​സ് ​വി​വ​ര​ങ്ങ​ൾ​ ​പു​റ​ത്തു​ ​വി​ട്ട​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​വേ​ണ​മെ​ന്നും​ ​ഹ​ർ​ജി​യി​ൽ​ ​ആ​വ​ശ്യ​മു​ണ്ട്.


ദി​​​ലീ​​​പി​​​ന്റെ​​​ ​​​മു​​​ൻ​​​കൂർ
ജാ​​​മ്യാ​​​പേ​​​ക്ഷ
ഇ​​​ന്ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കും

കൊ​​​ച്ചി​​​:​​​ ​​​ന​​​ടി​​​യെ​​​ ​​​ആ​​​ക്ര​​​മി​​​ച്ച​​​ ​​​കേ​​​സി​​​ലെ​​​ ​​​അ​​​ന്വേ​​​ഷ​​​ണോ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​ ​​​വ​​​ക​​​വ​​​രു​​​ത്താ​​​ൻ​​​ ​​​ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ ​​​ന​​​ട​​​ത്തി​​​യെ​​​ന്ന​​​ ​​​കേ​​​സി​​​ൽ​​​ ​​​മു​​​ൻ​​​കൂ​​​ർ​​​ ​​​ജാ​​​മ്യം​​​ ​​​തേ​​​ടി​​​ ​​​ന​​​ട​​​ൻ​​​ ​​​ദി​​​ലീ​​​പ് ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​ ​​​ന​​​ൽ​​​കി​​​യ​​​ ​​​ഹ​​​ർ​​​ജി​​​ ​​​ഹൈ​​​ക്കോ​​​ട​​​തി​​​ ​​​ഇ​​​ന്നു​​​ ​​​പ​​​രി​​​ഗ​​​ണി​​​ക്കും.​​​ ​​​ദി​​​ലീ​​​പി​​​നു​​​ ​​​പു​​​റ​​​മേ​​​ ​​​സ​​​ഹോ​​​ദ​​​ര​​​ൻ​​​ ​​​അ​​​നൂ​​​പ്,​​​ ​​​സ​​​ഹോ​​​ദ​​​രീ​​​ ​​​ഭ​​​ർ​​​ത്താ​​​വ് ​​​ടി.​​​എ​​​ൻ.​​​ ​​​സൂ​​​ര​​​ജ്,​​​ ​​​ബ​​​ന്ധു​​​ ​​​അ​​​പ്പു,​​​ ​​​സു​​​ഹൃ​​​ത്ത് ​​​ബൈ​​​ജു​​​ ​​​ചെ​​​ങ്ങ​​​മ​​​നാ​​​ട് ​​​എ​​​ന്നി​​​വ​​​രാ​​​ണ് ​​​ഹ​​​ർ​​​ജി​​​ക്കാ​​​ർ.​​​ ​​​ജ​​​സ്റ്റി​​​സ് ​​​പി.​​​ ​​​ഗോ​​​പി​​​നാ​​​ഥി​​​ന്റെ​​​ ​​​ബെ​​​ഞ്ച് ​​​ഇ​​​ന്ന് ​​​ഉ​​​ച്ച​​​യ്ക്ക് ​​​ഹ​​​ർ​​​ജി​​​ക​​​ൾ​​​ ​​​പ​​​രി​​​ഗ​​​ണി​​​ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DILEEP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.