തിരുവനന്തപുരം: കാർ ഡ്രൈവിംഗ് ലൈസൻസിനുള്ള റോഡ് ടെസ്റ്റിന് ഒന്നിലധികം പേരെ വാഹനത്തിൽ പ്രവേശിപ്പിക്കാൻ ട്രാൻസ്‌പോർട്ട് കമ്മിഷണർ അനുമതി നൽകി.
പുരുഷ ഇൻസ്‌പെക്ടർമാർക്കൊപ്പം ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുത്ത വനിതകൾ ലൈംഗിക പീഡനത്തിന് ഇരയായതായി പരാതി ഉയർന്നിരുന്നു.ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണം നീക്കിയത്.
കൊവിഡ് ലോക്ഡൗണിന് ശേഷം ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിച്ചപ്പോൾ റോഡ് ടെസ്റ്റിന് ഒരാളെ മാത്രമാണ് അനുവദിച്ചിരുന്നത്.
ഡ്രൈവിംഗ് ടെസ്റ്റിന് ഒന്നിലധികം പേരെ വാഹനത്തിൽ പ്രവേശിപ്പിക്കണമെന്ന് വെഹിക്കിൾ ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |