കൊച്ചി:ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട അപേക്ഷകൾ പരിഗണിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇടയ്‌ക്കിടെ പരിശീലനം നൽകണമെന്ന് ഹൈക്കോടതി.ഇക്കാര്യത്തിൽ ഹൈക്കോടതി നേരത്തെ നൽകിയ നിർദ്ദേശം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന കോടതി അലക്ഷ്യ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം നൽകുന്ന അപേക്ഷകൾ ശരിയായി പരിഗണിക്കുന്നതിന് പരിശീലനം ആവശ്യമാണെന്ന് വിലയിരുത്തി 2022 ജൂണിലാണ് ഹൈക്കോടതി ഉത്തരവിട്ടത്.ഇത് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തൃശൂർ സ്വദേശി സുരയ്യ അബൂബക്കർ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തത്.കോടതി ഉത്തരവ് പ്രകാരമുള്ള പരിശീലനം കൃഷി ഓഫീസർമാർക്ക് നൽകിയതിന്റെ രേഖ സർക്കാർ ഹാജരാക്കിയപ്പോൾ പരിശീലനം തുടരാൻ നിർദ്ദേശിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |