തിരുവനന്തപുരം : സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി 30 ജില്ലാ - ജനറൽ ആശുപത്രികൾക്കായി 14.99 കോടി രൂപ അനുവദിച്ചെന്ന്
മന്ത്രി വീണാ ജോർജ് അറിയിച്ചു. ആർദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി വികസിപ്പിച്ച 600 ഓളം കേന്ദ്രങ്ങളിലും 12 മെഡിക്കൽ കോളേജുകളിലും തിരഞ്ഞെടുക്കപ്പെട്ട ജില്ലാ - ജനറൽ ആശുപത്രികളിലും ഇ - ഹെൽത്ത് നടപ്പിലാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും 1284 ആശുപത്രികളിലും ഇത് നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |