
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ കള്ളപ്പണ വിഷയം അന്വേഷിക്കുന്നത് ഹൈക്കോടതി വിലക്കിയിട്ടില്ലെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കിയതോടെ ഇ.ഡി അന്വേഷണത്തിന് വഴിയൊരുങ്ങി.
സ്വർണക്കൊള്ള കേസിൽ ക്രൈംബ്രാഞ്ച് രജിസ്റ്രർ ചെയ്ത എഫ്.ആർ.ആറിന്റെ പകർപ്പും മൊഴികളും കൈമാറണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് റാന്നി മജിസ്ട്രേറ്റ് കോടതിയിൽ പുതിയ അപേക്ഷ നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സർക്കാരിന്റെ വാദവും കേട്ടശേഷം മജിസ്ട്രേറ്റ് കോടതി ഉചിതമായ തീരുമാനമെടുക്കണം.
അതേസമയം, 2014 മുതൽ 2025 വരെ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ഇടപാടുകൾ പരിശോധിക്കേണ്ടതിനാൽ എസ്.ഐ.ടിക്ക് കേസന്വേഷണത്തിന് കോടതി ഒന്നര മാസം നീട്ടി നൽകി.
അന്വേഷണം തൃപ്തികരമാണെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് വിലയിരുത്തി.
അന്വേഷണ സംഘത്തിന് കോടതി നേരത്തേ അനുവദിച്ച ആറാഴ്ച സമയം അവസാനിച്ചിരുന്നു. പുരോഗതി റിപ്പോർട്ട് എസ്.ഐ.ടി ഇന്നലെ കോടതിയിൽ സമർപ്പിച്ചു.
ഹൈക്കോടതി മേൽനോട്ടം വഹിക്കുന്ന സെൻസിറ്റീവ് കേസാണെന്ന പരാമർശത്തോടെയാണ് ഇ.ഡിയുടെ അപേക്ഷ മജിസ്ട്രേറ്റ് കോടതി ഹർജി തള്ളിയിരുന്നത്.അതിനെതിരെ ഇ.ഡിയുടെ കൊച്ചി സോണൽ ഓഫീസിലെ അസി. ഡയറക്ടറാണ് ഹൈക്കോടതിയെ സമീപിച്ചത്.
എഫ്.ഐ.ആറും മറ്റും പൊതുരേഖയാണെന്നും ഇ.ഡി. വാദിച്ചു.
കൃത്യമായ കാരണങ്ങളും വസ്തുതകളും വിവരിച്ച് വിചാരണക്കോടതിയിൽ പുതിയ ഹർജി നൽകാമെന്ന് കോടതി വ്യക്തമാക്കി.
ഇ.ഡി സമൻസ് പോലും
രാഷ്ട്രീയ പ്രത്യാഘാതം
1 സ്വർണക്കൊള്ളയിൽ ബംഗളൂരു കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാടുകൾ നടന്നെന്ന സംശയമാണ് ഇ.ഡിക്ക്. നിലവിൽ പ്രത്യേക അന്വേഷണ സംഘം അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്. അതോടൊപ്പമാകും കള്ളപ്പണ ഇടപാടും അന്വേഷിക്കുക
2 ഇ.ഡി വന്നാൽ സർക്കാരും സി.പി.എമ്മും പ്രതിക്കൂട്ടിലാവും. ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുമെന്ന ആശങ്കയിലാണ് പാർട്ടി. സർക്കാരിനെയാകെ സംശയ മുനയിൽ നിറുത്താൻ ശ്രമിക്കുമെന്നാണ് പേടി
3 2025വരെയുള്ള ഇടപാടുകൾ അന്വേഷിക്കുന്നതായി എസ്.ഐ.ടി ഇന്നലെ ഹൈക്കാേടതിയിൽ വ്യക്തമാക്കിയതോടെ, ഇപ്പോൾ അധികാര സ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെയും ഇ.ഡി തിരിയാൻ സാദ്ധ്യതയുണ്ട്. സർക്കാരിലും കരിനിഴൽ വീഴും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |