അഭിമുഖം
പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലക്ചറർ ഉറുദു (കാറ്റഗറി നമ്പർ
361/2022) തസ്തികയിലേക്ക് 8 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച്
അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ.2എ വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്
(0471 2546447).
കൊല്ലം ജില്ലയിൽ തദ്ദേശ സ്വയംഭരണ വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2
(കാറ്റഗറി നമ്പർ 611/2024) തസ്തികയിലേക്ക് 9, 10 തീയതികളിൽ
പി.എസ്.സി. കൊല്ലം ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക്
കൊല്ലം ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് (0474 2743624).
വനിതാ ശിശുക്ഷേമ വകുപ്പിൽ സൂപ്പർവൈസർ (ഐ.സി.ഡി.എസ്) (കാറ്റഗറി നമ്പർ 245/2023)
തസ്തികയിലേക്ക് 8, 9, 10 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച്
അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ.9 വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്
(0471 2546446).
ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ
(അറബിക്-എൽ.പി.എസ്.) (കാറ്റഗറി നമ്പർ 110/2024-എൻ.സി.എ-ഈഴവ/തീയ്യ/ബില്ലവ), (കാറ്റഗറി
നമ്പർ 107/2024-എൻ.സി.എ-പട്ടികജാതി), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ
(അറബിക്-എൽ.പി.എസ്.) (കാറ്റഗറി നമ്പർ 274/2024 - എൻ.സി.എ-പട്ടികജാതി) തസ്തിക
കളിലേയ്ക്ക് 9-ന് പി.എസ്.സി. എറണാകുളം മേഖലാ ഓഫീസിൽ വച്ച്
അഭിമുഖം നടത്തും.
പ്രമാണ പരിശോധന
ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ (കാറ്റഗറി നമ്പർ
639/2023) തസ്തികയിലേയ്ക്കുള്ള പ്രമാണ പരിശോധന 9-ന് പി.എസ്.സി.
ആസ്ഥാന ആഫീസിൽ വച്ച് നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ.8 വിഭാഗവുമായി
ബന്ധപ്പെടേണ്ടതാണ് (0471 2546440).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |