യു.കെ, കാനഡ എന്നീ രാജ്യങ്ങളുമായി ഉന്നത വിദ്യാഭ്യാസ,തൊഴിൽ മേഖലകളിൽ അന്താരാഷ്ട്ര സഹകരണം ഉറപ്പുവരുത്തുന്നത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഗുണകരമാകും. അടുത്തിടെ ഇന്ത്യ സന്ദർശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമെർ യു.കെ സർവകലാശാലകൾ ഇന്ത്യയിൽ ഒമ്പത്തോളോം ക്യാമ്പസുകൾ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ സന്ദർശിച്ച കനേഡിയൻ വിദേശകാര്യമന്ത്രി കാനഡ ഇന്ത്യയുമായി എനർജി,ടെക്‌നോളജി,ഭക്ഷ്യ സുരക്ഷ,എ.ഐ എന്നിവയിൽ പരസ്പര സഹകരണം ഉറപ്പുവരുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ വ്യാപാര,കയറ്റുമതി മേഖലകളിലും സുസ്ഥിര ബന്ധം ഉറപ്പുവരുത്തും. ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, എച്ച് 1 ബി വിസ പരിഷ്‌കാര നടപടികൾ എന്നിവ അമേരിക്കയുമായി നിലനിൽക്കുമ്പോൾ ഉന്നത വിദ്യാഭ്യാസ- തൊഴിൽ മേഖലകളിൽ യു.കെ, കാനഡ എന്നീ രാജ്യങ്ങളുമായുള്ള സഹകരണം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങളേകുമെന്നാണ് വിലയിരുത്തൽ.
യു.കെയിലെ സാമ്പത്തിക മാന്ദ്യവും, കാനഡയിലെ വിസ പ്രശ്‌നങ്ങളും അടുത്തകാലത്തായി അന്താരാഷ്ട്ര വിദ്യാർത്ഥികളെ ബാധിച്ചിരുന്നു. എന്നാൽ, മാറുന്ന സാഹചര്യം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങളുണ്ടാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |