കൊച്ചി: ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചറൽ റിസർച്ചിലെ 2025-26 അദ്ധ്യയന വർഷ അണ്ടർ ഗ്രാജ്വേറ്റ് (UG), പോസ്റ്റ് ഗ്രാജ്വേറ്റ് (PG), പി.എച്ച്ഡി പ്രോഗ്രാം പ്രവേശന നടപടികൾ ആരംഭിച്ചു. അഗ്രിക്കൾച്ചർ,അനുബന്ധ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. ഒക്ടോബർ 17ന് രാത്രി 11.50വരെ ആദ്യ റൗണ്ട് രജിസ്ട്രേഷൻ, ചോയ്സ് ഫില്ലിംഗ്, ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യൽ എന്നിവ icar.org.in വെബ്സൈറ്റ് വഴി പൂർത്തിയാക്കാം. ആദ്യ റൗണ്ട് അലോട്ട്മെന്റ് ഫലം 21ന് പ്രസിദ്ധീകരിക്കും. സി.യു.ഇ.ടി ഫലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |