
തൃശൂർ: കാർഷിക സർവകലാശാലയിൽ ഫീസ് വർദ്ധന ഏർപ്പെടുത്തിയത് കൃത്യമായ ചർച്ചകളിലൂടെയെന്ന് വൈസ് ചാൻസലർ ഡോ. ബി.അശോക് പത്രക്കുറിപ്പിൽ വ്യക്തമാക്കി. എക്‌സിക്യുട്ടീവ് കമ്മിറ്റി നിശ്ചയിച്ച പ്രകാരം പുറപ്പെടുവിപ്പിച്ച ഓർഡിനൻസിലൂടെയാണ് വർദ്ധന നടപ്പാക്കിയത്. വിജ്ഞാപനത്തിന് മുമ്പ് രണ്ടുതവണ വൈസ് ചാൻസലർ, രജിസ്ട്രാർ, കംപ്‌ട്രോളർ, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ, വിദ്യാർത്ഥി സംഘടന പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. ഫീസ് വർദ്ധിപ്പിക്കുന്നതിൽ എതിർപ്പില്ലെങ്കിലും വർദ്ധനയുടെ തോതിൽ വിദ്യാർത്ഥി സംഘടനകൾക്കുള്ളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നിരുന്നു. 2014നു ശേഷം വർഷാവർഷം നടത്തേണ്ട ഫീസ് വർദ്ധന നടത്തിയിരുന്നില്ല. വേതന ഇന്ധന ഊർജ ചെലവുകളിലുള്ള വർദ്ധനവിന് ആനുപാതികമായി മറ്റു വരുമാന മാർഗങ്ങൾ സർവകലാശാലയ്ക്കില്ല. നിലവിലെ ഫീസ് വർദ്ധന കൊണ്ട് മാത്രം ഭീമമായ കുടിശിക വീട്ടാനാകില്ലെന്നും വി.സി നൽകിയ വിശദീകരണത്തിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |