തിരുവനന്തപുരം: 38-ാമത് കേരള സയൻസ് കോൺഗ്രസിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നാളെ അവസാനിക്കും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. http://www.ksc.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. 2026 ജനുവരി 30, 31, ഫെബ്രുവരി 1, 2 തീയതികളിൽ എറണാകുളം സെന്റ് ആൽബർട്സ് കോളേജിലാണ് കേരള സയൻസ് കോൺഗ്രസ് നടക്കുന്നത്. ഗവേഷകർ, ശാസ്ത്രജ്ഞർ, വ്യവസായ പ്രതിനിധികൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കാളികളാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |