SignIn
Kerala Kaumudi Online
Saturday, 27 July 2024 8.45 PM IST

എം.ജി യൂണി വാർത്തകൾ

mg-uni

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ എം.എസ്.സി ഇൻഡസ്ട്രിയൽ കെമിസ്ട്രി (സി.എസ്.എസ് - 2022 അഡ്മിഷൻ റഗുലർ, 2019, 2020, 2021 അഡ്മിഷൻ സപ്ലിമെന്ററി- നവംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ, ഇന്റേൺഷിപ്പ് വൈവവോസി പരീക്ഷകൾ 30ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

2023 ഡിസംബറിൽ വിജ്ഞാപനം പുറപ്പെടുവിച്ച മൂന്നാം സെമസ്റ്റർ ബി.വോക് അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2018, 2019, 2020, 2021 അഡ്മിഷനുകൾ റീഅപ്പിയറൻസ്- പുതിയ സ്‌കീം, ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ 29 മുതൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം.എസ്‌സി സുവോളജി (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019, 2020, 2021 അഡ്മിഷനുകൾ സപ്ലിമെന്ററി- ജൂലായ് 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നും നാലും സെമസ്റ്റർ എം.എ മലയാളം, എം.എസ്‌സി മാത്തമാറ്റിക്‌സ്, എം.എ ഇംഗ്ലീഷ് (പ്രൈവറ്റ് പഠനം- 2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെന്ററി- മാർച്ച് 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

കഴിഞ്ഞ വർഷം ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.കോം എൽ.എൽ.ബി (ഓണേഴ്‌സ്- 2021 അഡ്മിഷൻ റഗുലർ, 2018, 2019, 2020 അഡ്മിഷനുകൾ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽ.എൽ.ബി (ഓണേഴ്‌സ്- 2015-2017 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ എൽ.എൽ.ബി (2012,​ 2015 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MG UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.