തിരുവനന്തപുരം: നാലു വർഷ ബിരുദത്തിന്റെ ഭാഗമായ പരീക്ഷാ ഫീസുകൾ കുത്തനേ കൂട്ടിയത് വിവാദമായതോടെ, സർവകലാശാലാ വി.സിമാരുടെയും രജിസ്ട്രാർമാരുടെയും യോഗം വിളിച്ച് മന്ത്രി ആർ.ബിന്ദു. 22ന് ഉച്ചയ്ക്ക് 2ന് ഓൺലൈനായാണ് യോഗം. കേരള, കാലിക്കറ്റ് സർവകലാശാലകളിൽ ഫീസ് ഉയർത്തിയതിനെതിരെ ഭരണപക്ഷ വിദ്യാർത്ഥി സംഘടനകളടക്കം പ്രതിഷേധത്തിലാണ്. കേരളയിൽ അടുത്ത സെമസ്റ്റർ മുതൽ ഫീസ് കുറയ്ക്കുമെന്ന് വി.സി ഡോ.മോഹനൻ കുന്നുമ്മേൽ പ്രഖ്യാപിച്ചിരുന്നു. പരീക്ഷാ നടത്തിപ്പ് ചെലവ് സംബന്ധിച്ച് വിശദമായ റിപ്പോർട്ടും തേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |