ബിരുദധാരികൾക്ക് ചേരാവുന്ന നിരവധി അഗ്രിബിസിനസ് മാനേജ്മന്റ് കോഴ്‌സുകൾ ന്യൂസിലാൻഡ്, നെതർലൻഡ്‌സ്, ഓസ്‌ട്രേലിയ, യു.കെ സർവകലാശാലകളിലുണ്ട്. നെതർലാൻഡ്സിലെ ഹാസ്, വാഗെനിങ്കൻ സർവ്വകലാശാലകൾ, ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഒഫ് വെസ്റ്റേൺ ഓസ്‌ട്രേലിയ, യു.കെയിലെ ബ്രിസ്റ്റോൾ സർവകലാശാല എന്നിവിടങ്ങളിൽ മികച്ച പ്രോഗ്രാമുകളുണ്ട്. നിരവധി ഗവേഷണ പ്രോഗ്രാമുകളുമുണ്ട്.
അഗ്രിബിസിനസ് മാനേജ്‌മെന്റിൽ ഉപരിപഠനം നടത്താൻ ആഗ്രഹമുള്ള വിദ്യാർത്ഥികൾക്ക് കൃഷി, ഇക്കണോമിക്‌സ്, വെറ്ററിനറി സയൻസ്, കാർഷിക എൻജിനിയറിംഗ്, ഡെയറി ടെക്‌നോളജി, ഡെവലപ്‌മെന്റൽ സയൻസ്, മാനേജ്‌മെന്റ്, കൊമേഴ്‌സ്, ഫിഷറീസ് സയൻസ്, കോഓപ്പറേഷൻ & ബാങ്കിംഗ് കോഴ്‌സുകൾ എന്നിവയ്ക്ക് ചേരാം. ബി.ബി.എ പൂർത്തിയാക്കിയവർക്കും അഗ്രിബിസിനസ് മാനേജ്മെന്റ് എം.ബി.എ പ്രോഗ്രാമിന് ചേരാം. അഗ്രിബിസിനസ് മാനേജ്മെന്റ് കോഴ്‌സുകൾ ഉൾപ്പെടുത്തിയ ബി.ബി.എ പ്രോഗ്രാമുമുണ്ട്.
ഡോക്ടറൽ പ്രോഗ്രാം @ ഐ.ഐ.എം തിരുച്ചിറപ്പള്ളി
ഐ.ഐ.എം തിരുച്ചിറപ്പള്ളിയിൽ 2025 ബാച്ചിലേക്കുള്ള ഡോക്ടറൽ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. ഇക്കണോമിക്‌സ് & പബ്ലിക് പോളിസി, ഫിനാൻസ് & അക്കൗണ്ടിംഗ്, ഇൻഫർമേഷൻ സിസ്റ്റംസ് & അനലിറ്റിക്‌സ്, മാർക്കറ്റിംഗ്, ഓപ്പറേഷൻസ് മാനേജ്‌മെന്റ് & ഡിസിഷൻ സയൻസസ്, ഓർഗനൈസേഷണൽ ബിഹേവിയർ & ഹ്യൂമൻ റിസോഴ്‌സ് മാനേജ്മന്റ്, സ്ട്രാറ്റജി & ഓൺട്രപ്രെന്യൂർഷിപ് എന്നിവയിൽ പിഎച്ച്.ഡി പ്രോഗ്രാമുകളുണ്ട്. www.iimtrichy.ac.in.
സുസ്ഥിര വികസനം: ലോക QS റാങ്കിംഗിൽ 78 ഇന്ത്യൻ സർവകലാശാലകൾ
2025 ലെ QS ലോക യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ ഐ.ഐ.ടി ഡൽഹി സുസ്ഥിരതയുടെ കാര്യത്തിൽ ലോകത്ത് 171-ാം സ്ഥാനത്ത്. പരിസ്ഥിതി വിദ്യാഭ്യാസത്തിൽ ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് അമ്പതാം സ്ഥാനത്തുണ്ട്. ഇന്ത്യയിൽ നിന്നുള്ള 78 സർവകലാശാലകൾ സുസ്ഥിര വികസനത്തിലെ ആദ്യ 250 റാങ്കിലുണ്ട്. ഇതിൽ 21 പുതിയ അപേക്ഷകരുണ്ട്. 10 ഓളം ഇന്ത്യൻ സർവകലാശാലകൾ റാങ്കിംഗ് മെച്ചപ്പെടുത്തിയിട്ടുണ്ട്. ഐ.ഐ.ടി കാൺപൂർ പരിസ്ഥിതി വികസന സൂചികയിൽ 100-ാംസ്ഥാനത്താണ്.
107 രാജ്യങ്ങളിൽ നിന്നായി 1740 സർവകലാശാലകൾ QS റാങ്കിംഗിൽ അപേക്ഷിച്ചിരുന്നു. സാമൂഹിക വികസനത്തിൽ രാജ്യത്തെ ഒരു സർവകലാശാലയും ആദ്യത്തെ 350 റാങ്കിംഗിൽ ഇടം നേടിയില്ല.
യൂണിവേഴ്‌സിറ്റി ഒഫ് ടോറന്റോയാണ് ലോക QS റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. സുറിച്ച് യൂണിവേഴ്‌സിറ്റി രണ്ടാം സ്ഥാനത്താണ്. യൂണിവേഴ്‌സിറ്റി ഒഫ് കാലിഫോണിയ, സ്വീഡനിലെ ലണ്ട് യൂണിവേഴ്‌സിറ്റി എന്നിവ മൂന്നാം സ്ഥാനത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |