
സേവന മേഖലയിലെ തൊഴിലുകൾക്കനുസരിച്ച് കോഴ്സുകളുടെ കാര്യത്തിലും പുത്തൻ പ്രവണതകൾ ദൃശ്യമാണ്. ക്രിയേറ്റിവിറ്റി, ഐ.ടി, ഡിസൈൻ, എൻജിനിയറിംഗ് സർവീസ്, അഗ്രി ബിസിനസ്, ലോജിസ്റ്റിക്സ് മാനേജ്മെന്റ് എന്നിവ കരുത്താർജ്ജിക്കുകയാണ്. ഇതിൽ കൃഷി, ഭക്ഷ്യ റീട്ടെയ്ൽ മേഖല വരും വർഷങ്ങളിൽ വലിയ വളർച്ച നേടുകയും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. അടുത്തിടെ പ്രസിദ്ധീകരിച്ച നീതി ആയോഗ് റിപ്പോർട്ടിൽ സേവന മേഖലയിൽ ഏറ്റവും കൂടുതൽ പേർ തൊഴിൽ ചെയ്യുന്ന സംസ്ഥാനമാണ് കേരളമെന്നു കണ്ടെത്തിയിട്ടുണ്ട്.
പാൽ, പയർവർഗങ്ങൾ, അരി, കരിമ്പ്, ഗോതമ്പ്, പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുൾപ്പെടെ നിരവധി പ്രധാന ചരക്കുകളുടെ ഉത്പാദനത്തിൽ ഇന്ത്യ ഒരു കാർഷിക ശക്തികേന്ദ്രമാണ്. കൃഷിയിൽ നിന്ന് കാർഷിക ബിസിനസ്, ഭക്ഷ്യസംസ്കരണം, ഭക്ഷ്യ റീട്ടെയിൽ, ഫുഡ് ഇ റീട്ടെയിൽ എന്നിവയിലേക്കുള്ള മാറ്റം ഈ മേഖലയിൽ ധാരാളം സംരംഭങ്ങളും കാർഷിക അധിഷ്ഠിത എം.എസ്.എം.ഇകളും സ്റ്റാർട്ടപ്പുകളും ഉയർന്നുവരുന്നതിനിടയാക്കും.
ഭക്ഷ്യ റീട്ടെയിൽ
............................
സേവനമേഖലയിലെ വളർച്ചയ്ക്കനുസൃതമായി ഇന്ത്യൻ കാർഷിക മേഖല അഗ്രിബിസിനസിലേക്ക് മാറുകയാണ്. ഭക്ഷ്യ റീട്ടെയ്ൽ, സംസ്കരണ, സേവന വ്യവസായ മേഖലകളിൽ 2030ഓടെ രണ്ട് ട്രില്യൺ ഡോളർ വളർച്ച ഇന്ത്യ നേടും.
ഇന്ത്യൻ ഭക്ഷ്യവിപണിയിൽ ഓൺലൈൻ വഴിയുള്ള സാമൂഹിക വാണിജ്യവും മൊബൈൽ ആപ്പുകൾ വഴിയുള്ള ബുക്കിംഗുമെല്ലാം തൊഴിലായി മാറും.
ഇന്ത്യയുടെ ആധുനിക റീട്ടെയ്ൽ മേഖലയും അതിവേഗം വളരുന്ന ഇകൊമേഴ്സും സംസ്കരിച്ചതും പുതിയതും പാക്ക് ചെയ്തതുമായ ഭക്ഷണ-പാനീയ കയറ്റുമതിക്ക് വലിയ അവസരങ്ങൾ പ്രദാനം ചെയ്യും. അഗ്രിബിസിനസ് മാനേജ്മെന്റ്, വിവിധ മാനേജ്മെന്റ് പ്രോഗ്രാമുകൾ എന്നിവ പൂർത്തിയാക്കിയവർക്ക് മികച്ച അവസരങ്ങളാണ് ഭക്ഷ്യ റീട്ടെയ്ൽ മേഖലയിലുള്ളത്.
സി.യു.ഇ.ടി പി.ജി 2026 രജിസ്ട്രേഷൻ
കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ രാജ്യത്തെ വിവിധ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന സി.യു.ഇ.ടി പി.ജി 2026 പരീക്ഷയ്ക്ക് ജനുവരി 14 വരെ രജിസ്റ്റർ ചെയ്യാം. 2026-27 അദ്ധ്യയന വർഷ പ്രവേശനമാണ് നടക്കുക. വെബ്സൈറ്റ്: exams.nta.nic.in/cuet-pg.
അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ 2026 ജനുവരി 18 മുതൽ 20 വരെ തിരുത്തൽ വരുത്താം. തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2026 മാർച്ചിലായിരിക്കും സി.യു.ഇ.ടി പി.ജി പരീക്ഷ.
ലാംഗ്വേജ്, സയൻസ്, ഹ്യുമാനിറ്റീസ്, എം.ടെക്/ ഹയർ സയൻസ്, ആചാര്യ, പൊതു (നിയമം, ഇക്കണോമിക്സ്, ബി.എഡ് ലാംഗ്വേജസ്, അഗ്രി ബിസിനസ് മാനേജ്മെന്റ് ) വിഷയങ്ങളിലായി 157 സബ്ജക്ടുകളിൽ പരീക്ഷ ഉണ്ട്.
ഇന്ത്യയിൽ 292 കേന്ദ്രങ്ങളിലും ഇന്ത്യയ്ക്കു പുറത്ത് 16 കേന്ദ്രങ്ങളിലും പരീക്ഷ നടക്കും. കേരളത്തിൽ ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ, വയനാട്, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളും ലക്ഷദ്വീപിൽ കവരത്തിയും പരീക്ഷാ കേന്ദ്രങ്ങളാണ്.
സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റ്
ബി.ഡി.എസ് കോഴ്സുകളുടെ സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിന് ശേഷം ഒഴിവുളള സീറ്റുകൾ നികത്തുന്നതിനായി സ്പെഷ്യൽ സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റും ആയുർവേദ/ഹോമിയോ/സിദ്ധ/യുനാനി/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിന് ശേഷം ഒഴിവുളള സീറ്റുകൾ നികത്തുന്നതിനായി നാലാംഘട്ട സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റും നടത്തും . പ്രവേശന പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള വിദ്യാർത്ഥികൾക്ക് ഇന്ന് ഉച്ചയ്ക്ക് 1 വരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഹെൽപ് ലൈൻ നമ്പർ : 0471 2525300.
ഹെൽത്ത് സയൻസ് കോഴ്സുകൾ: സ്പോട്ട് അലോട്ട്മെന്റ് 16ന്
അലൈഡ് ഹെൽത്ത് സയൻസസ് കോഴ്സുകൾക്ക് സർക്കാർ/സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് 16ന് എൽ.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ രാവിലെ 10 ന് നടക്കും. ഒഴിവുകളുടെ വിശദാംശങ്ങൾ www.lbscentre.kerala.gov.in ൽ അലോട്ട്മെന്റിനു മുൻപ് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |