കൊച്ചി: പരാതിക്കാരിയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്ക് തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ സർക്കാരും പരാതിക്കാരിയും നൽകിയ ഹർജികൾ ജസ്റ്റിസ് കൗസർ എടപ്പഗത്ത് തള്ളി.
പല ദിവസങ്ങളിലും ഉഭയസമ്മത പ്രകാരം ശാരീരിക ബന്ധത്തിലേർപ്പെട്ടതായി യുവതിയുടെ മൊഴിയിലുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. യുവതി ആദ്യം നൽകിയ മൊഴിയിലും മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലും പീഡനം നടന്നതായി പറഞ്ഞിട്ടില്ല. കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |