SignIn
Kerala Kaumudi Online
Saturday, 27 April 2024 3.47 AM IST

കേസ് ഒത്തുതീർക്കാൻ എൽദോസ് 30 ലക്ഷം വാഗ്ദാനം ചെയ്തെന്ന് യുവതി

p

തിരുവനന്തപുരം: പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ നൽകിയ കേസ് ഒത്തുതീർക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന് പരാതിക്കാരിയായ അദ്ധ്യാപിക വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒത്തുതീർപ്പാക്കാൻ കോവളം സി.ഐ ജി. പ്രൈജുവും ചില കോൺഗ്രസ് നേതാക്കളും എൽദോസിന്റെ സുഹൃത്തുക്കളും തനിക്ക് മേൽ സമ്മർദ്ദം ചെലുത്തി. വാഗ്ദാനം ചെയ്ത തുക വേണ്ടെന്നു പറഞ്ഞപ്പോൾ ഹണിട്രാപ്പിൽ കുടുക്കുമെന്നായിരുന്നു എൽദോസിന്റെ ഭീഷണി. ആലുവ മാറമ്പിളളി സ്വദേശിനിയും മുൻ വാർഡ് മെമ്പറുമായ സ്ത്രീയും തന്നെ വിളിച്ച് ഭീഷണിപ്പെടുത്തി.

വർഷങ്ങളായി എൽദോസുമായി പരിചയമുണ്ട്. പേഴ്സണൽ സ്റ്റാഫ് വഴിയാണ് പരിചയപ്പെട്ടത്. കഴിഞ്ഞ ജൂലായ് മുതൽ കൂടുതൽ അടുപ്പത്തിലായി. പെരുമാറ്റം മോശമായതോടെ അകലാൻ ശ്രമിച്ചു. അതോടെ മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങി. പ്രശ്നങ്ങൾ ഒത്തുതീർക്കാമെന്നു പറഞ്ഞ് സെപ്തംബർ 14 ന് കോവളം ഗസ്റ്റ് ഹൗസിൽ കൊണ്ടുപോയി. അവിടെവച്ച് ശാരീരികമായി ഉപദ്രവിച്ചു. തന്നെ മർദ്ദിക്കുമ്പോൾ പി.എ ഡാമി പോളും സുഹൃത്ത് ജിഷ്ണുവും ഉണ്ടായിരുന്നു. നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. താൻ ഭാര്യയാണെന്നു പറഞ്ഞ് എം.എൽ.എ രക്ഷപ്പെട്ടു. പരിക്കേറ്റ തന്നെ എം.എൽ.എ ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി. ശല്യം തുടർന്നതോടെ സെപ്തംബർ 28ന് വനിതാ സെല്ലിൽ പരാതി നൽകിയെങ്കിലും എം.എൽ.എ ആയതിനാൽ സിറ്റി കമ്മിഷണർക്ക് പരാതി നൽകാൻ നിർദ്ദേശിച്ചു. അവിടെ നിന്നാണ് കോവളം പൊലീസിന് കൈമാറിയത്.

മദ്യപിച്ചെത്തി തന്നെ മർദ്ദിക്കുന്നത് പതിവായിരുന്നു. കോൺഗ്രസിലെ എം.എൽ.എമാരോ പ്രമുഖ നേതാക്കളോ ഒത്തുതീർപ്പിനു വിളിച്ചിട്ടില്ല. കോവളം പൊലീസ് സ്റ്റേഷനിലേക്ക് സെപ്തംബർ ഒന്നാം തീയതി വിളിപ്പിച്ചെങ്കിലും മൊഴിയെടുക്കാൻ എസ്.എച്ച് .ഒ തയ്യാറായില്ല. പിന്നീട് ഏഴാം തീയതിയും എട്ടാം തീയതിയും ചെന്നു. സി.ഐ പ്രൈജു ഒത്തുതീർപ്പിനുള്ള ശ്രമങ്ങളാണ് നടത്തിയത്. കേസ് രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ച സി.ഐ ഒത്തുതീർപ്പിന് ശ്രമിച്ചതിന്റെ തെളിവുകൾ തന്റെ പക്കലുണ്ട്. അതേസമയം, പൊലീസിലും മജിസ്ട്രേട്ടിനും നൽകിയിട്ടുള്ള മൊഴി എന്തെന്ന് വെളിപ്പെടുത്താൻ അവർ തയ്യാറായില്ല.

പണം വാഗ്ദാനം ചെയ്തത് വക്കീലോഫീസിൽ വച്ച്

വഞ്ചിയൂരുള്ള വക്കീലോഫീസിൽ വച്ചാണ് എൽദോസ് 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തത്. ആദ്യം 20 ലക്ഷം നൽകാമെന്ന് പറഞ്ഞു. കോവളം സി.ഐ ജി.പ്രൈജുവാണ് വക്കീൽ ഓഫീസിലെത്തി പ്രശ്നം പറഞ്ഞു തീർക്കാൻ നിർദ്ദേശിച്ചത്. പരാതിയില്ലെന്ന് വാട്ട്സ്‌ആപ്പ് വഴി സന്ദേശമയയ്ക്കാനും നിർദ്ദേശിച്ചു. തനിക്കെതിരെ സാമ്പത്തികത്തട്ടിപ്പ് ഉൾപ്പെടെ കേസുകളുണ്ടെന്ന വിധത്തിലാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. വിവാഹമോചനക്കേസ് മാത്രമാണ് ഉള്ളത്. ആലുവ സ്വദേശിയായ താൻ ഇപ്പോൾ തിരുവനന്തപുരത്താണ് താമസം. പൊലീസിൽ നിന്നടക്കം ഭീഷണി വന്നപ്പോഴാണ് കന്യാകുമാരിയിലേക്ക് പോയത്. അവിടെ കടലിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച തന്നെ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ച് നാട്ടിലേക്ക് അയച്ചത്. എം.എൽ.എയുടെ ഫോൺ തന്റെ കൈയിലില്ല. മാദ്ധ്യമങ്ങളെ വീണ്ടും കാണും. കൂടുതൽ കാര്യങ്ങൾ പറയാനുണ്ട്. തനിക്ക് രാഷ്ട്രീയമില്ല, എം.എൽ.എ മോശക്കാരനാണെന്ന് എങ്ങനെ മനസ്സിലായെന്ന് ഇപ്പോൾ പറയുന്നില്ല. എം.എൽ.എയ്ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം യുവതി നൽകിയില്ല.

ജി​ല്ലാ​ ​ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി
അ​ദ്ധ്യാ​പി​ക​യു​ടെ​ ​പ​രാ​തി​യിൽ
കു​ന്ന​പ്പ​ള്ളി​യെ​ ​ചോ​ദ്യം​ ​ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൽ​ദോ​സ് ​കു​ന്ന​പ്പ​ള്ളി​ ​എം.​എ​ൽ.​എ​യ്ക്കെ​തി​രെ​ ​അ​ദ്ധ്യാ​പി​ക​യു​ടെ​ ​പീ​ഡ​ന​ ​പ​രാ​തി​യി​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​സി​റ്റി​ ​പൊ​ലീ​സ് ​ജി​ല്ലാ​ ​ക്രൈം​ബ്രാ​ഞ്ച് ​വി​ഭാ​ഗം​ ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി.​ ​കൂ​ടു​ത​ൽ​ ​തെ​ളി​വു​ക​ൾ​ ​ല​ഭ്യ​മാ​കു​ന്ന​തോ​ടെ​ ​എം.​എ​ൽ.​എ​യെ​ ​ചോ​ദ്യം​ ​ചെ​യ്യും.​ ​കേ​സ് ​ഫ​യ​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​റേ​റ്റി​ലെ​ ​ജി​ല്ലാ​ ​ക്രൈം​ബ്രാ​ഞ്ച് ​അ​സി.​ ​ക​മ്മി​ഷ​ണ​ർ​ ​അ​നി​ൽ​കു​മാ​റി​ന് ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​കൈ​മാ​റി​യി​രു​ന്നു.​ ​അ​സി.​ ​ക​മ്മി​ഷ​ണ​ർ​ ​മ​റ്റൊ​രു​ ​കേ​സി​ൽ​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​സാ​ക്ഷി​യാ​യി​ ​പാ​ല​ക്കാ​ട് ​കോ​ട​തി​യി​ലാ​യി​രു​ന്ന​തി​നാ​ൽ​ ​ജി​ല്ലാ​ക്രൈം​ബ്രാ​ഞ്ച് ​ഓ​ഫീ​സി​ലെ​ ​എ​സ്.​ഐ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വ​നി​താ​ ​പൊ​ലീ​സി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​യു​വ​തി​യു​ടെ​ ​താ​മ​സ​സ്ഥ​ല​ത്തെ​ത്തി​ ​വി​ശ​ദ​മാ​യ​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തി.
പൊ​ലീ​സി​ൽ​ ​ന​ൽ​കി​യ​ ​മൊ​ഴി​യി​ലു​ള്ള​തി​നെ​ക്കാ​ൾ​ ​ഗു​രു​ത​ര​മാ​യ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ജി​ല്ലാ​ ​ക്രൈെം​ബ്രാ​ഞ്ച് ​സം​ഘ​ത്തോ​ട് ​യു​വ​തി​ ​വെ​ളി​പ്പെ​ടു​ത്തി​യ​താ​യി​ ​സൂ​ച​ന​യു​ണ്ട്.​ ​എ​ൽ​ദോ​സു​മാ​യു​ള​ള​ ​സൗ​ഹൃ​ദ​വും​ ​സ​ഹ​വാ​സ​വും​ ​യാ​ത്ര​ക​ളു​മു​ൾ​പ്പെ​ടെ​ ​ചി​ല​ ​സ്വ​കാ​ര്യ​വി​വ​ര​ങ്ങ​ളും​ ​യു​വ​തി​ ​ക്രൈം​ബ്രാ​ഞ്ചി​നോ​ട് ​പ​റ​ഞ്ഞ​താ​യാ​ണ് ​സൂ​ച​ന.​ ​ഇ​തു​സം​ബ​ന്ധി​ച്ച് ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​വെ​ളി​പ്പെ​ടു​ത്താ​ൻ​ ​പൊ​ലീ​സ് ​ത​യ്യാ​റാ​യി​ല്ല.
ക​ഴി​ഞ്ഞ​ദി​വ​സം​ ​യു​വ​തി​യെ​ ​കാ​ണാ​നി​ല്ലെ​ന്ന് ​കാ​ട്ടി​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സി​ൽ​ ​യു​വ​തി​യെ​ ​ക​ണ്ടെ​ത്തി​ ​വ​ഞ്ചി​യൂ​ർ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ​ ​മ​ജി​സ്ട്രേ​റ്റി​ന് ​മു​മ്പാ​കെ​ ​മൊ​ഴി​ ​ന​ൽ​കി​യി​രു​ന്നു.​ ​ആ​ ​മൊ​ഴി​യി​ൽ​ ​മ​റ്റ് ​ചി​ല​ ​വി​വ​ര​ങ്ങ​ളു​ണ്ടെ​ന്ന​ ​കാ​ര്യം​ ​പു​റ​ത്തു​വ​ന്ന​തോ​ടെ​ ​മൊ​ഴി​പ്പ​ക​ർ​പ്പി​നാ​യി​ ​ജി​ല്ലാ​ ​ക്രൈം​ബ്രാ​ഞ്ച് ​വി​ഭാ​ഗം​ ​കോ​ട​തി​യി​ൽ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ച്ചു.​ ​ഈ​ ​മൊ​ഴി​യും​ ​മൊ​ബൈ​ൽ​ഫോ​ൺ​ ​കാ​ളു​ക​ളും​ ​ട​വ​ർ​ ​ലൊ​ക്കേ​ഷ​നു​ക​ളും​ ​ഉ​ൾ​പ്പെ​ടെ​ ​മ​റ്റ് ​തെ​ളി​വു​ക​ൾ​ ​കൂ​ടി​ ​പ​രി​ശോ​ധി​ച്ച​ശേ​ഷം​ ​സ്പീ​ക്ക​റു​ടെ​ ​അ​നു​മ​തി​യോ​ടെ​ ​എം.​എ​ൽ.​എ​യെ​ ​ചോ​ദ്യം​ ​ചെ​യ്യാ​നാ​യി​ ​വി​ളി​പ്പി​ക്കാ​നാ​ണ് ​തീ​രു​മാ​നം.
സ്ത്രീ​ത്വ​ത്തെ​ ​അ​പ​മാ​നി​ച്ച​താ​യി​ ​കോ​വ​ളം​ ​പൊ​ലീ​സി​ൽ​ ​ന​ൽ​കി​യ​ ​മൊ​ഴി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​യു​വ​തി​യെ​ ​മ​ജി​സ്ട്രേ​റ്റ് ​മു​മ്പാ​കെ​ ​ഹാ​ജ​രാ​ക്കി​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി​ ​ജി​ല്ലാ​ ​ക്രൈം​ബ്രാ​ഞ്ച് ​ഇ​ന്ന് ​തി​രു​വ​ന​ന്ത​പു​രം​ ​ചീ​ഫ് ​ജു​ഡി​ഷ്യ​ൽ​ ​മ​ജി​സ്ട്രേ​റ്റി​ന് ​അ​പേ​ക്ഷ​ ​ന​ൽ​കും.


കു​​​ന്ന​​​പ്പ​​​ള്ളി​​​ക്കെ​​​തി​​​രാ​​​യ​​​ ​​​കേ​​​സ്:
മു​​​ൻ​​​കൂ​​​ർ​​​ ​​​ജാ​​​മ്യ​​​ഹ​​​ർ​​​ജി​​​ 15​​​ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​എ​​​ൽ​​​ദോ​​​സ് ​​​കു​​​ന്ന​​​പ്പ​​​ള​​​ളി​​​ ​​​എം.​​​എ​​​ൽ.​​​എ​​​യ്ക്കെ​​​തി​​​രെ​​​ ​​​അ​​​ദ്ധ്യാ​​​പി​​​ക​​​ ​​​ന​​​ൽ​​​കി​​​യ​​​ ​​​പീ​​​ഡ​​​ന​​​ ​​​പ​​​രാ​​​തി​​​യി​​​ൽ​​​ ​​​ര​​​ജി​​​സ്റ്റ​​​ർ​​​ ​​​ചെ​​​യ്ത​​​ ​​​കേ​​​സി​​​ൽ​​​ ​​​ന​​​ൽ​​​കി​​​യ​​​ ​​​മു​​​ൻ​​​കൂ​​​ർ​​​ ​​​ജാ​​​മ്യ​​​ ​​​ഹ​​​ർ​​​ജി​​​ ​​​ജി​​​ല്ലാ​​​ ​​​സെ​​​ഷ​​​ൻ​​​സ് ​​​കോ​​​ട​​​തി​​​ ​​​ഈ​​​ ​​​മാ​​​സം​​​ 15​​​ ​​​ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കും.
ചൊ​​​വ്വാ​​​ഴ്ച​​​ ​​​അ​​​ദ്ധ്യാ​​​പി​​​ക​​​യു​​​ടെ​​​ ​​​പ​​​രാ​​​തി​​​യി​​​ൽ​​​ ​​​കോ​​​വ​​​ളം​​​ ​​​പൊ​​​ലീ​​​സ് ​​​കേ​​​സ് ​​​എ​​​ടു​​​ത്ത​​​ ​​​അ​​​ന്നു​​​ ​​​ത​​​ന്നെ​​​ ​​​എം.​​​ ​​​എ​​​ൽ.​​​ ​​​എ​​​ ​​​ഏ​​​ഴാം​​​അ​​​ഡി​​​ഷ​​​ണ​​​ൽ​​​ ​​​ജി​​​ല്ലാ​​​ ​​​സെ​​​ഷ​​​ൻ​​​സ് ​​​കോ​​​ട​​​തി​​​യി​​​ൽ​​​ ​​​മു​​​ൻ​​​കൂ​​​ർ​​​ ​​​ജാ​​​മ്യ​​​ ​​​ഹ​​​ർ​​​ജി​​​ ​​​ഫ​​​യ​​​ൽ​​​ ​​​ചെ​​​യ്തു.​​​ ​​​സ​​​മൂ​​​ഹ​​​മാ​​​ദ്ധ്യ​​​മ​​​ ​​​പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്റെ​​​ ​​​ഭാ​​​ഗ​​​മാ​​​യാ​​​ണ് ​​​യു​​​വ​​​തി​​​ ​​​ത​​​ന്നെ​​​ ​​​പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട​​​ത്.​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​ത​​​ന്റെ​​​ ​​​ഫോ​​​ൺ​​​ ​​​കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്തി​​​യ​​​ ​​​യു​​​വ​​​തി​​​ ​​​ല​​​ക്ഷ​​​ങ്ങ​​​ൾ​​​ ​​​ന​​​ൽ​​​കി​​​യി​​​ല്ലെ​​​ങ്കി​​​ൽ​​​ ​​​ഹ​​​ണി​​​ട്രാ​​​പ്പി​​​ൽ​​​ ​​​പെ​​​ടു​​​ത്തു​​​മെ​​​ന്ന് ​​​ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി.​​​ ​​​ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ​​​ ​​​കാ​​​ണി​​​ച്ച് ​​​ത​​​ന്റെ​​​ ​​​ഭാ​​​ര്യ​​​യെ​​​ക്കൊ​​​ണ്ട് ​​​പെ​​​രു​​​മ്പാ​​​വൂ​​​ർ​​​ ​​​ക​​​റു​​​പ്പം​​​പ​​​ടി​​​ ​​​പൊ​​​ലീ​​​സ് ​​​സ്‌​​​റ്റേ​​​ഷ​​​നി​​​ൽ​​​ ​​​പ​​​രാ​​​തി​​​ ​​​ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും​​​ ​​​ജാ​​​മ്യ​​​ഹ​​​ർ​​​ജി​​​യി​​​ൽ​​​ ​​​പ​​​റ​​​യു​​​ന്നു.

എ​ൽ​ദോ​സ് ​കു​ന്ന​പ്പ​ള്ളി​യോ​ട് ​വി​ശ​ദീ​ക​ര​ണം
ചോ​ദി​ച്ചു​:​ ​കെ.​സു​ധാ​ക​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൽ​ദോ​സ് ​കു​ന്ന​പ്പ​ള്ളി​ ​എം.​എ​ൽ.​എ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ത്തി​ൽ​ ​കെ.​പി.​സി.​സി​ ​അ​ദ്ദേ​ഹ​ത്തോ​ട് ​വി​ശ​ദീ​ക​ര​ണം​ ​ചോ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ​ ​എം.​പി.​ഇ​തു​സം​ബ​ന്ധ​മാ​യ​ ​ആ​ക്ഷേ​പം​ ​അ​ന്വേ​ഷി​ക്കാ​ൻ​ ​ഒ​രു​ ​ക​മ്മി​ഷ​നെ​യും​ ​പാ​ർ​ട്ടി​ ​നി​യോ​ഗി​ച്ചി​ട്ടി​ല്ല.​സ​ത്യ​സ​ന്ധ​മാ​യ​ ​അ​ന്വേ​ഷ​ണം​ ​പൊ​ലീ​സി​ന്റെ​ ​ഭാ​ഗ​ത്ത് ​നി​ന്നും​ ​ന​ട​ക്ക​ട്ടെ.​നി​ഷ്പ​ക്ഷ​മാ​യ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​അ​ദ്ദേ​ഹം​ ​കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ​ക​ണ്ടെ​ത്തി​യാ​ൽ​ ​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും​ ​കെ.​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.

ഒ​ത്തു​തീ​ർ​പ്പ്ആ​രോ​പ​ണം,
സി.​ഐ​ ​പ്രൈ​ജു​വി​നെ​ ​സ്ഥ​ലം​മാ​റ്റി

തി​രു​വ​ന​ന്ത​പു​രം​ ​:​ ​എ​ൽ​ദോ​സ് ​കു​ന്ന​പ്പി​ള്ളി​ ​എം.​എ​ൽ.​എ​യ്ക്കെ​തി​രാ​യ​ ​പീ​ഡ​ന​ ​പ​രാ​തി​ ​ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ​ ​ശ്ര​മി​ച്ചെ​ന്ന​ ​ആ​രോ​പ​ണ​ത്തി​ൽ​ ​കോ​വ​ളം​ ​എ​സ്.​എ​ച്ച്.​ഒ​ ​ജി.​ ​പ്രൈ​ജു​വി​നെ​ ​ആ​ല​പ്പു​ഴ​ ​പ​ട്ട​ണ​ക്കാ​ട് ​സ്റ്റേ​ഷ​നി​ലേ​ക്ക് ​മാ​റ്റി.സി.ഐ കേ​സെ​ടു​ക്കാ​തെ​ ​ഒ​ത്തു​തീ​ർ​പ്പി​ന് ​ശ്ര​മി​ച്ചെ​ന്ന് ​നേ​ര​ത്തെ​ ​പ​രാ​തി​ക്കാ​രി​ ​ആ​രോ​പി​ച്ചി​രു​ന്നു.​ ​നെ​യ്യാ​ർ​ ​ഡാം​ ​സ്റ്റേ​ഷ​ൻ​ ​എ​സ്.​എ​ച്ച്.​ഒ​ ​എ​സ്.​ ​ബി​ജോ​യി​യെ​ ​കോ​വ​ള​ത്ത് ​സ്ഥ​ലം​ ​മാ​റ്റി​ ​നി​യ​മി​ച്ച് ​ഡി.​ജി.​പി​ ​ഉ​ത്ത​ര​വി​റ​ക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELDOS KUNNAPPILLY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.