
തിരുവനന്തപുരം: ഓൺലൈനായി എന്യുമറേഷൻ ഫോം സമർപ്പിക്കാനുള്ള സംവിധാനവും ഇന്നലെ പ്രവർത്തനസജ്ജമായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേൽക്കർ അറിയിച്ചു. പരിശോധനയ്ക്കും ഫോം പൂരിപ്പിച്ചു നോക്കുന്നതിനുമായി ഐ.ടി നോഡൽ ഓഫീസർമാർക്ക് ഇന്നലെ കൈമാറിയിട്ടുണ്ട്. ഇന്നുമുതൽ പൊതുജനങ്ങൾക്ക് ഈ സേവനം ഉപയോഗിക്കാനാകും. 100% ഡിജിറ്റൽ സാക്ഷരത നേടിയ നമ്മുടെ സംസ്ഥാനത്ത് മേൽസംവിധാനം വോട്ടർമാർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് എന്യുമറേഷൻ ഫോം വിതരണം അതിവേഗം മുന്നോട്ട് പോകുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഇന്നലെ വൈകിട്ട് 6 വരെ ഏകദേശം 46,96,493 പേർക്ക് (16.86%) എന്യുമെറേഷൻ ഫോം വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |