SignIn
Kerala Kaumudi Online
Friday, 09 January 2026 1.52 PM IST

തദ്ദേശത്തിൽ നിന്നു നിയമസഭയിലേക്ക്.. അരയും തലയും മുറുക്കി ; ആരുകയറും ആ മല ?

Increase Font Size Decrease Font Size Print Page

election-

കോഴിക്കോട്: രാഷ്ട്രീയകേരളം നിയമസഭാ തിരഞ്ഞെടുപ്പു വർഷത്തിലെത്തിയതോടെ വിജയ മല ആര് കയറും എന്നാണ് ജനത്തിന്റെ ചോദ്യം. സെമിഫൈനലെന്ന് വിശേഷിപ്പിച്ചാണ് യു.ഡി.എഫും എൻ.ഡി.എയും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ നേരിട്ടത്. എൻ.ഡി.എ അനന്തപുരി അടിച്ചെടുത്തപ്പോൾ കോഴിക്കോടൊഴിച്ചുള്ള കോർപ്പറേഷനുകളെല്ലാം യു.ഡി.എഫും സ്വന്തമാക്കി. കണ്ണൂരൊഴിച്ച് എല്ലാം കൈപ്പിടിയിലുണ്ടായിരുന്ന ഇടതുപക്ഷത്തിന് കോഴിക്കോടൻ കച്ചിത്തുരുമ്പുമാത്രം. പഞ്ചായത്തുകളിലും നഗരസഭകളിലും യു.ഡി.എഫ് സർവാധിപത്യം. ജില്ലാപഞ്ചായത്തുകളിൽ മാത്രം ഇടതും വലതും ഒപ്പമായി.

പരാജയകാരണങ്ങളിലേക്ക ഇറങ്ങിച്ചെന്ന് തിരുത്തൽ വരുത്തി ഫൈനലിൽ മൂന്നാം കിരീടം നേടാനുള്ള കഠിന പ്രയത്നത്തിലാണ് എൽ.ഡി.എഫ്. ശബരിമല സ്വർണക്കൊള്ളയെ ഉപയോഗിച്ച് പ്രതിപക്ഷ മുന്നണികൾ തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്‌തെങ്കിൽ, നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് കേസിലെ മുഴുവൻ പ്രതികളെയും നിയമത്തിന് മുമ്പിലെത്തിച്ച് തടിയൂരാനാണ് സർക്കാർ ശ്രമം.


പതിവ് വിശകലനം മാറ്റി

എൽ.ഡി.എഫ്

ഞങ്ങൾ തോറ്റതല്ല, അവർ ജയിച്ചതാണെന്ന പതിവ് വിശകലന രീതി വിട്ട് തോറ്റതിൽ നിന്ന് പാഠം ഉൾകൊണ്ട് കരകയറുമെന്നാണ് എൽ.ഡി.എഫിലെ എല്ലാ കക്ഷികളും പറയുന്നത്. സീറ്റ് തർക്കത്തിന്റെയും തോൽവിയുടെയും പേരിൽ കേരള കോൺഗ്രസടക്കം ഒരു പാർട്ടിയെയും അടർത്തിമാറ്റാനാവില്ലെന്നും ആണയിടുന്നു. പരാജയം ഇതിനുമുമ്പും ഒരുപാടുണ്ടായിട്ടുണ്ട്. അതിൽ നിന്നെല്ലാം തിരിച്ചുവന്നിട്ടുമുണ്ട്. അതിനുള്ള ഗൃഹസമ്പർക്കം തുടങ്ങിക്കഴിഞ്ഞു. ജനം തന്ന മുന്നറിയിപ്പാണ് തദ്ദേശഫലമെന്ന് സി.പി.ഐ പറയുന്നു. അങ്ങനയല്ലെന്ന താത്വിക വിശദീകരണം സി.പി.എം നൽകുന്നുണ്ടെങ്കിലും തോറ്റതിൽ നിന്ന് പാഠം പഠിക്കുന്നതിനാണ് മുൻതൂക്കം.

കോൺഗ്രസ് കസേര കളി

അവസാനിപ്പിക്കുമോ ..?

നൂറൂസീറ്റിൽ അധികാരത്തിൽ വരുമെന്നാണ് മുന്നണിയെ നയിക്കുന്ന വി.ഡി.സതീശന്റെ പ്രഖ്യാപനം. അതിനായി തലമുറമാറ്റമുണ്ടാക്കി പുതു തലമുറയും വനിതകളും മുന്നോട്ടുവരുമെന്നും സതീശൻ. തദ്ദേശത്തിൽ നേരത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതുപോലെ നിയമസഭയിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികൾ ജനുവരി 20നകം തീരുമാനിക്കാനാകുമെന്നും കോൺഗ്രസ് കണക്കു കൂട്ടുന്നു. എന്നാൽ, കോൺഗ്രസിന്റെ പതിവ് രീതിയിലുള്ള പാർട്ടിക്കുള്ളിലെ അടി തീരുമോ എന്നതാണ് പ്രധാന വിഷയം. കോൺഗ്രസ് എം.പിമാരിൽ 12പേരാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുവേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് മുമ്പിലെത്തിയത്. മുഖ്യമന്ത്രി സ്ഥാനം മുതൽ മന്ത്രിസ്ഥാനംവരെ ലക്ഷ്യമിട്ടാണ് നീക്കം.

മാറാത്തത് മാറ്റുമോ രാജീവ്..?

കേരള രാഷ്ട്രീയത്തിൽ പുതിയ ആളാണെങ്കിലും രാജീവ് ചന്ദ്രശേഖറിനെ മുന്നിൽനിറുത്തി തദ്ദേശ തിരഞ്ഞെടുപ്പിൽ തലസ്ഥാനവും പാലക്കാടും തൃപ്പൂണിത്തുറയും പിടിച്ച എൻ.ഡി.എ വലിയ ആത്മ വിശ്വാസത്തിലാണ്. ഒ.രാജഗോപാലിനുശേഷം നേമം പിടിക്കാൻ രാജീവ് ചന്ദ്രശേഖർ ഇറങ്ങുമെന്നത് ഉറപ്പായി. രാഹുൽ മാങ്കൂട്ടത്തിലുണ്ടാക്കിയ അപവാദം മുതലെടുത്ത് പാലക്കാട്ട് സുരേന്ദ്രനെ ജയിപ്പിക്കാമെന്നും കണക്കുകൂട്ടുന്നു. കഴക്കൂട്ടത്ത് വി.മുരളീധരനും കായംകുളത്ത് ശോഭാസുരേന്ദ്രനും വട്ടിയൂർക്കാവിൽ ശ്രീലേഖയും താമരവിരിയിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.

നേ​താ​ക്ക​ളു​ടെ​ ​പ്ര​തി​ക​ര​ണം....

ഇ​നി​ ​മ​ത്സ​രം​ ​എ​ൻ.​ഡി.​എ​യും
യു.​ഡി.​എ​ഫും​ ​ത​മ്മി​ൽ​:​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖർ

കേ​ര​ള​ത്തി​ന്റെ​ ​മ​ന​സി​പ്പോ​ൾ​ ​ബി.​ജെ.​പി​ക്കൊ​പ്പ​മാ​ണ്.​ ​തൃ​ശൂ​രി​ൽ​ ​വോ​ട്ട് ​ചോ​ർ​ന്ന​തും​ ,​ചി​ല​ ​ജി​ല്ല​ക​ളി​ൽ​ ​പ്ര​തീ​ക്ഷി​ച്ച​ ​വോ​ട്ട് ​കി​ട്ടാ​തി​രു​ന്ന​തുംച​ർ​ച്ച​ ​ചെ​യ്യും.​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഇ​വി​ടു​ത്തെ​ ​അ​ധി​കാ​ര​ ​മു​ന്ന​ണി​ക​ൾ​ ​ഞെ​ട്ടു​ന്ന​ ​നേ​ട്ടം​ ​എം​ൻ.​ഡി.​എ​ ​ഉ​ണ്ടാ​ക്കും.​ ​ഞാ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​മ​ത്സ​രി​ക്കു​ന്നെ​ങ്കി​ൽ​ ​അ​ത് ​നേ​മ​ത്താ​യി​രി​ക്കും.​ ​കേ​ര​ള​ത്തി​ൽ​ ​ഇ​നി​ ​മ​ത്സ​രം​ ​എ​ൻ.​ഡി.​എ​യും​ ​യു.​ഡി.​എ​ഫും​ ​ത​മ്മി​ലാ​ണ്.​ ​എ​ൽ.​ഡി.​എ​ഫും​ ​യു.​ഡി.​എ​ഫും​ ​ത​മ്മ​ലു​ള്ള​ ​ഫി​ക്‌​സ്ഡ് ​മാ​ച്ചി​ന് ​അ​വ​സാ​ന​മാ​വും.

തോ​ൽ​വി​ ​സ​മ്മ​തി​ക്കു​ന്നു,
തി​രു​ത്തി​ ​മു​ന്നോ​ട്ട്:​ ​ടി.​പി.​രാ​മ​കൃ​ഷ്ണൻ

ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​തോ​റ്റി​ട്ടി​ല്ലെ​ന്ന് ​ഇ​ട​തു​പ​ക്ഷ​മോ​ ​സി.​പി.​എ​മ്മോ​ ​എ​വി​ടെ​യും​ ​പ​റ​ഞ്ഞി​ട്ടി​ല്ല.​ ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക് ​ഇ​റ​ങ്ങി​ച്ചെ​ന്ന് ​ക​ഴി​ഞ്ഞ​ ​പ​ത്തു​വ​ർ​ഷ​ക്കാ​ല​ത്തെ​ ​ഇ​ട​ത് ​സ​ർ​ക്കാ​ർ​ ​ചെ​യ്ത​ ​വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ​പ​റ​യും.​ ​അ​വ​ർ​ക്ക് ​സ​ർ​ക്കാ​രി​നെ​തി​രെ​യോ​ ​പാ​ർ​ട്ടി​ക്കെ​തി​രെ​യോ​ ​പ​റ​യാ​നു​ള്ള​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​കേ​ൾ​ക്കും.​ ​അ​ത് ​പ​രി​ഹ​രി​ച്ച് ​മു​ന്നോ​ട്ട് ​പോ​വും.​ ​മൂ​ന്നാം​ ​ഇ​ട​ത് ​സ​ർ​ക്കാ​രി​നെ​ ​കേ​ര​ള​ജ​ന​ത​ ​ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്.​ ​അ​ത് ​യാ​ഥാ​ർ​ത്ഥ്യ​മാ​വും.

യു.​ഡി.​എ​ഫി​നൊ​പ്പം​ ​കേ​ര​ളം​:​ ​സ​ണ്ണി​ ​ജോ​സ​ഫ്

പ​ത്തു​വ​ർ​ഷം​ ​അ​ധി​കാ​ര​ത്തി​ലി​രു​ന്നു​ ​എ​ന്ന​തി​ന് ​ജ​നം​ ​ന​ൽ​കു​ന്ന​ ​മ​റു​പ​ടി​യാ​വും​ ​ഇ​ത്ത​വ​ണ​ത്തെ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം.​ ​വെ​റു​തെ​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​രി​ക​യ​ല്ല,​ 100​സീ​റ്റു​നേ​ടി​ ​അ​ധി​കാ​ര​ത്തി​ൽ​വ​രും.​ ​അ​വി​ടെ​ ​പി​ണ​റാ​യി​വി​ജ​യ​ൻ​ ​എ​ന്ന​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഏ​കാ​ധി​പ​ത്യ​മാ​ണ്.​ ​ഇ​വി​ടെ​ ​ജ​നാ​ധി​പ​ത്യ​ ​പാ​ർ​ട്ടി​യാ​ണ്.​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​പ​ല​തും​ ​വ​ന്നാ​ലും​ ​അ​വ​സാ​ന​വാ​ക്ക് ​പാ​ർ​ട്ടി​ ​ഹൈ​ക്ക​മാ​ൻ​ഡാ​ണ്.​ ​എം.​പി​മാ​ർ​ ​എം.​എ​ൽ.​എ​ ​സ്ഥാ​ന​ത്തേ​ക്ക് ​മ​ത്സ​രി​ക്കാ​ൻ​ ​ക​ത്തു​ ​ന​ൽ​കി​യ​ത് ​എ​നി​ക്ക​റി​യി​ല്ല.​ ​കേ​ര​ളം​ ​അ​ടു​ത്ത​ത​വ​ണ​ ​യു.​ഡി.​എ​ഫ് ​ഭ​രി​ക്കു​മെ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​ആ​ർ​ക്കും​ ​ഒ​രു​ ​സം​ശ​യ​വും​ ​വേ​ണ്ട.

TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.