തിരുവനന്തപുരം:സംസ്ഥാനത്തെ 42 തദ്ദേശ സ്വയംഭരണ വാർഡുകളിൽ മേയ് 17ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
വിജ്ഞാപനം ഏപ്രിൽ 20ന്.27വരെ പത്രിക നൽകാം.28ന് സൂഷ്മപരിശോധന,പത്രികകൾ 30വരെ പിൻവലിക്കാം.വോട്ടെടുപ്പ് മേയ് 17ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ.വോട്ടെണ്ണൽ മേയ് 18ന് രാവിലെ 10 മുതൽ.ഇത്തവണ പത്രികകൾ സമർപ്പിക്കുമ്പോൾ കമ്മിഷൻ പുതുതായി ഉൾപ്പെടുത്തിയ ഫോറം കൂടി നൽകണം.പെരുമാറ്റച്ചട്ടം നിലവിൽ വന്നു.വോട്ടർ പട്ടിക മാർച്ച് 16ന് പ്രസിദ്ധീകരിച്ചു.സപ്ളിമെന്ററി പട്ടിക ഏപ്രിൽ 25ന് .12 ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |