തിരുവനന്തപുരം: 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ ജൂലായ് 30നകം ചെലവ് കണക്ക് നൽകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ.30ന് ശേഷം കിട്ടുന്നവ സ്വീകരിക്കില്ല.ഇതുവരെ കണക്ക് നൽകാത്തവരുടെ പേര് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് സൈറ്റിൽ പട്ടികയായി നൽകിയിട്ടുണ്ട്.ജില്ലാ പഞ്ചായത്ത്,മുനിസിപ്പാലിറ്റി,കോർപ്പറേഷൻ എന്നിവിടങ്ങളിൽ മത്സരിച്ചവർ അതത് ജില്ലാകളക്ടർമാർക്കും,ഗ്രാമപഞ്ചായത്തുകളിലെ സ്ഥാനാർത്ഥികൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും,ബ്ലോക്ക് പഞ്ചായത്തുകളിലെ സ്ഥാനാർത്ഥികൾ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കുമാണ് കണക്ക് നൽകേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |