SignIn
Kerala Kaumudi Online
Friday, 26 April 2024 3.34 PM IST

ജി.എസ്.ടി വകുപ്പിന്റെ ഇലക്ട്രിക് കാറുകൾ ഫ്ലാഗ് ഓഫ് ചെയ്തു

knb

തിരുവനന്തപുരം: ജി.എസ്.ടി വകുപ്പിന് അനർട്ട് കൈമാറുന്ന ഇലക്ട്രിക് കാറുകളുടെ ഫ്ളാഗ് ഓഫ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. കവടിയാർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി വാഹനങ്ങളുടെ താക്കോൽ കൈമാറി. വി.കെ. പ്രശാന്ത് എം.എൽ.എ സന്നിഹിതനായിരുന്നു. ജി.എസ്.ടി സ്‌പെഷ്യൽ കമ്മിഷണർ ഡോ. എസ്. കാർത്തികേയൻ, അനർട്ട് ഡയറക്ടർ നരേന്ദ്രനാഥ് വെള്ളൂരി, ചീഫ് ടെക്നിക്കൽ മാനേജർ അനീഷ് എസ്. പ്രസാദ്, ടെക്നിക്കൽ മാനേജർ ജെ. മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു. അനർട്ട് സർക്കാർ സ്ഥാപനങ്ങൾക്ക് കൈമാറുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഇതോടെ 119 ആയി.
അനർട്ട് മുഖേന സർക്കാർ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും ഇലക്ട്രിക് വാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന പദ്ധതിയാണിത്. കേന്ദ്രസർക്കാർ സ്ഥാപനമായ ഇ.ഇ.ഇ.എസ് എല്ലുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTRIC CAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.