കൊച്ചി: ആനക്കൊമ്പു കേസ് പിൻവലിക്കാൻ സർക്കാർ നൽകിയ അപേക്ഷ വിചാരണക്കോടതി തള്ളിയതിനെതിരെ കേസിലെ പ്രതിയായ നടൻ മോഹൻലാൽ നൽകിയ ഹർജി ഹൈക്കോടതി അന്തിമ വാദത്തിനായി നവംബർ 29ലേക്ക് മാറ്റി. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് വാദം കേൾക്കുന്നത്. കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ ഹർജി പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ജൂൺ ഒമ്പതിനു തള്ളിയിരുന്നു. 2011ൽ തേവരയിലെ മോഹൻലാലിന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |