
കെ.ടി. റമീസ് കസ്‌റ്റഡിയിൽ
കൊച്ചി: നയതന്ത്ര ചാനൽ സ്വർണക്കടത്ത് കേസിൽ പ്രതി റമീസുമായി സ്വർണ ഇടപാട് നടത്തിയതായി സംശയിക്കുന്ന രണ്ടു പേരുടെ കോഴിക്കോട്, കോയമ്പത്തൂർ എന്നിവിടങ്ങളിലെ വീടുകളിൽ ഇന്നലെ ഇ.ഡി റെയ്ഡ് നടത്തി. ഇവരെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല.
അതേ സമയം, അറസ്റ്റിലായ കെ.ടി. റമീസിനെ കോടതി രണ്ടു ദിവസത്തേക്ക് ഇ.ഡികസ്റ്റഡിയിൽ വിട്ടു.
സ്വർണക്കടത്തിന്റെ ആസൂത്രകനായ റമീസിനെ കഴിഞ്ഞ ഏഴിനാണ് ഇ.ഡി അറസ്റ്റു ചെയ്തത്. റിമാൻഡ് കാലാവധി അവസാനിച്ചതിനാൽ ഇന്നലെ കോടതിയിൽ ഹാജരാക്കി. സ്വർക്കടത്തിന് പിന്നിലെ കള്ളപ്പണ
ഇടപാട് സംബന്ധിച്ച വിശദാംശങ്ങൾ ലഭിക്കാൻ റമീസിനെ കൂടുതൽ ചോദ്യം ചെയ്യണമെന്ന അപേക്ഷ പരിഗണിച്ചാണ് ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടത്.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |