തിരുവനന്തപുരം: സി. എസ്. ആർ- ജി. എച്ച്. ആർ. ഡി. സി ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ കണ്ടെത്താൻ നടത്തിയ സർവേയിൽ എൻജിനിയറിംഗ് കോളേജ് വിഭാഗത്തിൽ നിന്ന് മോഹൻദാസ് കോളേജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി നാലാം സ്ഥാനം കരസ്ഥമാക്കി. 2020ൽ മികവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത കേരളത്തിലെ അഞ്ച് എൻജിനിയറിംഗ് കോളേജുകളിൽ നിന്നാണ് നാലാം സ്ഥാനം നേടിയത്. മികച്ച അടിസ്ഥാന സൗകര്യങ്ങൾ, ഉന്നത അദ്ധ്യാപന വിഭാഗം, പ്ലേസ്മെന്റ്, വിദ്യാർത്ഥി പ്രവേശനം എന്നിവ പരിഗണിച്ചാണ് അംഗീകാരം ലഭിച്ചത്. അംഗീകാരത്തിന് പരിശ്രമിച്ച കോളേജ് ഡയറക്ടർ, പ്രിൻസിപ്പൽ, അദ്ധ്യാപകർ, അനദ്ധ്യാപകർ ,വിദ്യാർഥികൾ എന്നിവരെ കോളേജ് ചെയർമാൻ ജി. മോഹൻദാസ് ,സെക്രട്ടറി റാണി മോഹൻദാസ് എന്നിവർ അഭിനന്ദിച്ചു. 2021-2022 ലെ എൻജിനിയറിംഗ് ബിരുദ-ബിരുദാനന്തര കോഴ്സുകളുടെ പ്രവേശന നടപടികൾ ആരംഭിച്ചതായി കോളേജ് മാനേജ്മന്റ് അറിയിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |