തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ പ്രവേശനത്തിന് 19ന് രാവിലെ 10 വരെ www.cee.kerala.gov.in ൽ ഓപ്ഷൻ നൽകാം. സർക്കാർ, സ്വാശ്രയ, സർക്കാർ നിയന്ത്റിത സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിലും സർക്കാർ എൻജിനിയറിംഗ് കോളേജുകളിലെ ആർക്കിടെക്ചർ കോഴ്സുകളിലും ഓപ്ഷൻ നൽകാം. ഈ ഘട്ടത്തിൽ ലഭ്യമായ ഓപ്ഷനുകൾ പിന്നീട് രജിസ്റ്റർ ചെയ്യാനാവില്ല. 18ന് ട്രയൽ അലോട്ട്മെന്റ് വരുമ്പോൾ പ്രവേശനസാദ്ധ്യത അറിയാം.
20ന് ആദ്യ അലോട്ട്മെന്റ് വരും.അപ്പോൾ 22 മുതൽ 26ന് വൈകിട്ട് 4 വരെ മെമ്മോയിലുള്ള, പ്രവേശന പരീക്ഷാ കമ്മിഷണർക്ക് അടയ്ക്കേണ്ട തുകഹെഡ് പോസ്റ്റ് ഓഫീസ്, ഓൺലൈൻ പേയ്മെന്റ് വഴി നൽകാം.
പ്രവേശനം വേണ്ട ഒരു കോഴ്സ് ബ്രാഞ്ചും കോളേജുമാണ് ഒരു ഓപ്ഷൻ. ആ കോഴ്സും കോളേജും മുൻഗണനയായി നൽകണം. എത്ര ഓപ്ഷനും നൽകാം. അലോട്ട്മെന്റ് ലഭിച്ചാൽ പ്രവേശനം നേടുമെന്ന് ഉറപ്പുള്ള കോളേജും കോഴ്സും മാത്രമേ ഇങ്ങനെ നൽകാവൂ. ആദ്യഘട്ടത്തിലുള്ള കോഴ്സുകളിൽ പിന്നീട് ഓപ്ഷൻ പറ്റില്ല. മുൻഗണനാ ഓപ്ഷനിലേക്ക് അലോട്ട്മെന്റായാൽ അതിലേക്ക് ഫീസടച്ച് പ്രവേശനമുറപ്പിക്കണം. അലോട്ട്മെന്റ് കിട്ടുന്ന ഓപ്ഷന് താഴെയുള്ള ഓപ്ഷനുകൾ റദ്ദാകും. ഓപ്ഷന് മുകളിലുള്ളവ ഉയർന്ന ഓപ്ഷനുകളായി പിന്നീട് പരിഗണിക്കും.
സ്റ്റേറ്റ് മെരിറ്റ്: 50 ശതമാനം, ഇ.ഡബ്ല്യു.എസ്: 10, എസ്.ഇ.ബി.സി: 30, ഈഴവ: 9, മുസ്ലിം 8, പിന്നാക്ക ഹിന്ദു 3, ലത്തീൻ കത്തോലിക്ക ആൻഡ് ആംഗ്ലോ ഇന്ത്യൻ 3, ധീവര അനുബന്ധ സമുദായങ്ങൾ 2, വിശ്വകർമ അനുബന്ധ സമുദായം 2, കുശവൻ അനുബന്ധ സമുദായം 1, കുടുംബി 1, പിന്നാക്ക ക്രിസ്ത്യൻ 1) എസ്.സി: 8 , എസ്.ടി: 2 എന്നിങ്ങനെ.
ഫീസ്:സർക്കാർ/ എയ്ഡഡ് എൻജി. കോളജുകൾ: 8650 രൂപ. കേരള സർവകലാശാല എൻജി.കോളജ്: സർക്കാർ സീറ്റ്: 36750 രൂപ, മാനേജ്മെന്റ് സീറ്റ്: 68250 രൂപ. എസ്.സി.ടി കോളജ് തിരുവനന്തപുരം: സർക്കാർ : 38590 രൂപ. മാനേജ്മെന്റ്: 71670 രൂപ. കോളജ് ഒഫ് എൻജിനിയറിംഗ് ചെങ്ങന്നൂർ: സർക്കാർ: 40000 രൂപ. മാനേജ്മെന്റ് : 70000 രൂപ. മോഡൽ എൻജി. കോളജ് തൃക്കാക്കര: സർക്കാർ: 40000 രൂപ. മാനേജ്മെന്റ് : 70000 രൂപ. മറ്റ് ഗവ കോസ്റ്റ് ഷെയറിംഗ് എൻജി. കോളജുകൾ: സർക്കാർ: 35000 രൂപ. മാനേജ്മെന്റ്: 65000 രൂപ. കാലിക്കറ്റ് സർവകലാശാല എൻജി. കോളജ്: 95 ശതമാനം സർക്കാർ സീറ്റ്: 40000 രൂപ.സെന്റർ ഫോർ പ്രൊഫഷനൽ ആൻഡ് അഡ്വാൻസ് സ്റ്റഡീസിന്റെ കീഴിലുള്ള ഗവ. കോസ്റ്റ് ഷെയറിംഗ് കോളജ്: 95 ശതമാനം സർക്കാർ സീറ്റ്: 35000 രൂപ. കോ-ഓപ്പറേറ്റിവ് അക്കാഡമി ഒഫ് പ്രൊഫഷണൽ എജുക്കേഷന് (കേപ്) കീഴിലുള്ള ഗവ. കോസ്റ്റ് ഷെയറിംഗ് കോളജുകൾ: 90 ശതമാനം സർക്കാർ സീറ്റ്: 35000 രൂപ. അഞ്ച് ശതമാനം മാനേജ്മെന്റ് സീറ്റ് (സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മക്കൾക്ക് ): 65000 രൂപ. കാർഷിക സർവകലാശാല കീഴിലുള്ള എൻജി. കോളജ്: ബി.ടെക് അഗ്രികൾചർ എൻജി. 15000 രൂപ വാർഷിക ഫീസ്, ബി.ടെക് ഫുഡ് ടെക്നോളജി: 53000 രൂപ വാർഷിക ഫീസ്. വെറ്ററിനറി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള എൻജി. കോളേജ്: ബി.ടെക് ഡെയറി ടെക്നോളജി: 4200 രൂപ സെമസ്റ്ററിന്. ബി.ടെക് ഫുഡ് ടെക്നോളജി: 4200രൂപ സെമസ്റ്ററിന്. ഫിഷറീസ് യൂണിവേഴ്സിറ്റി കോളേജുകൾ: ബി.ടെക് ഫുഡ് ടെക്നോളജി: 66000 രൂപ വാർഷിക ഫീസ്, സെൽഫ് ഫിനാൻസിംഗ് എൻജി. കോളേജ് മാനേജ്മെന്റ് അസോസിയേഷന് കീഴിലുള്ള കോളജുകൾ: 25 ശതമാനം സീറ്റുകളിൽ താഴ്ന്ന വരുമാനക്കാർക്ക്: 50000 രൂപ. 25 ശതമാനം സീറ്റുകളിൽ മറ്റുള്ളവർക്ക്: 50000 രൂപയും 25000 രൂപ സ്പെഷ്യൽ ഫീസും. നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിംഗ് കോഴ്സിന്: 25 ശതമാനം താഴ്ന്ന വരുമാനക്കാർക്ക്: 85000 രൂപ. 25 ശതമാനം സീറ്റിൽ മറ്റുള്ളവർക്ക്: 85000 രൂപയും 50000 രൂപ സ്പെഷ്യൽ ഫീസും. കേരള കാത്തലിക് എൻജി. മാനേജ്മെന്റ് അസോ. കോളേജുകൾ: 50 ശതമാനം സർക്കാർ: 75000 രൂപ. സ്വയംഭരണ കോളേജുകൾ: 75000 രൂപയും ലക്ഷം രൂപ തിരികെ ലഭിക്കുന്ന പലിശരഹിത നിക്ഷേപവും. ആർക്കിടെക്ചർ: സർക്കാർ/ എയ്ഡഡ് കോളേജുകൾ: 8650 രൂപ.
എൻജിനിയറിംഗ്, മെഡിക്കൽ:
താത്കാലികകാറ്റഗറി ലിസ്റ്റായി
തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ വിവിധ കാറ്റഗറി, സംവരണം, കമ്മ്യൂണിറ്റി സംവരണം, ഫീസ് ആനുകൂല്യം എന്നിവയ്ക്ക് അവർഹരായവരുടെ താത്കാലിക ലിസ്റ്റ് https://cee.kerala.gov.in/വെബ്സൈറ്റിൽ. നിശ്ചിത തീയതിയ്ക്കകം രേഖകൾ നൽകിയവരെ ഉൾപ്പെടുത്തിയാണ് ലിസ്റ്റ്. പരാതികൾ 17ന് ഉച്ചയ്ക്ക് രണ്ടിനകം ceekinfo@cee.kerala.gov.in ലേക്ക് അയക്കണം. പുതിയ അപേക്ഷകൾ ഇനി സ്വീകരിക്കില്ല. അന്തിമ കാറ്റഗറി ലിസ്റ്റ് 17ന് വൈകിട്ട് പ്രസിദ്ധീകരിക്കും. വിവിധ കോഴ്സുകളിലെ റാങ്കിനെ അടിസ്ഥാനമാക്കിയുള്ള കാറ്റഗറി ലിസ്റ്റുകൾ 17നു ശേഷം പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ: 0471 2525300
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |