
തിരുവനന്തപുരം: എസ്.ഐ.ആറിന്റെ എനുമറേഷൻ ഘട്ടം നാളെ പൂർത്തിയാകും. ഇതുവരെ 2,78,32,269 വോട്ടർമാരുടെ ഡിജിറ്റലൈസേഷൻ പൂർത്തിയായി. അതേസമയം കണ്ടെത്താനാകാത്ത വോട്ടർമാരുടെ എണ്ണം 25,08,267ആയി ഉയർന്നിട്ടുണ്ടെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കർ അറിയിച്ചു. ഇതുവരെ കണ്ടെത്താൻ കഴിയാത്ത വോട്ടർമാരുടെ പട്ടിക കൈമാറിയതായും അദ്ദേഹം പറഞ്ഞു.
എനുമറേഷൻ ഘട്ടം പൂർത്തിയാകുന്നത് കണക്കിലെടുത്ത് ഇന്നലെ വൈകിട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാകളക്ടർമാരുടെ ഓൺലൈൻ യോഗം വിളിച്ചുചേർത്തു. എവിടെയെങ്കിലും ബി.എൽ.ഒ, ബി.എൽ.എ യോഗങ്ങൾ നടന്നിട്ടില്ലായെങ്കിൽ ആ സ്ഥലങ്ങളിൽ ഇന്ന് തന്നെ മീറ്റിംഗുകൾ നടത്തി കണ്ടെത്താനാകാത്ത വോട്ടർമാരുടെ പട്ടിക കൈമാറേണ്ടതാണെന്ന് ജില്ലാകളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഡോ. രത്തൻ.യു.കേൽക്കർ അറിയിച്ചു. ബി.എൽ.ഒ, ബി.എൽ.എ യോഗത്തിന്റേയും പട്ടിക കൈമാറുന്നതിന്റേയും ഫോട്ടോകളും രാഷ്ട്രീയ പാർട്ടികളുമായുളള നടപടിക്കുറിപ്പും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യേണ്ടതാണെന്നും നിർദ്ദേശത്തിലുണ്ട് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |