SignIn
Kerala Kaumudi Online
Friday, 26 April 2024 10.30 PM IST

പാൻ-ഇ.പി.എഫ്.ഒ-ആധാർ ബന്ധിപ്പിക്കൽ: തടസമില്ലെന്ന് യു.ഐ.ഡി.എ.ഐ

epf

ന്യൂഡൽഹി: പാൻ കാർഡ്, ഇ.പി.എഫ്.ഒ എന്നിവയുമായി ആധാർ കാർഡ് ബന്ധിപ്പിക്കുന്നതിന് തടസമില്ലെന്ന് യു.ഐ.ഡി.എ.ഐ. പാൻ, ഇ.പി.എഫ്.ഒ എന്നിവയുമായി ആധാർ ബന്ധിപ്പിക്കുന്നതിന്റെ സമയപരിധി സംപ്തംബർ 30ന് അവസാനിക്കാനിരിക്കെ പലർക്കും സൈറ്റിൽ പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്ന് പരാതിയുണ്ടായിരുന്നു. ഇതേത്തുടർന്നാണ് യു.ഐ.ഡി.എ.ഐയുടെ വിശദീകരണം.

കഴിഞ്ഞയാഴ്ച സുരക്ഷയുമായി ബന്ധപ്പെട്ടുള്ള നവീകരണം സൈറ്റിൽ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് സേവനം തടസപ്പെട്ടത്. നവീകരണത്തിന് ശേഷം പ്രശ്നം പരിഹരിച്ചെന്നു യു.ഐ.ഡി.എ.ഐ വ്യക്തമാക്കി.

ആഗസ്റ്റ് 20ന് ശേഷം 51 ലക്ഷത്തിലധികം പേരാണ് വിവരങ്ങൾ അപ്‌ലോഡ് ചെയ്തത്. സെപ്തംബർ 30ന് ശേഷം പി.എഫ് നിയമങ്ങളിൽ കാര്യമായ മാറ്റം ഉണ്ടാകും. ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടുകൾക്കേ ഇനി മുതൽ പണം ലഭിക്കൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EPF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.