തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിന്റെ ആദ്യദിനം തന്നെ സംസ്ഥാനത്തെ മിക്ക റേഷൻകടകളിലും ഇ പോസ് മെഷീനുകൾ പണിമുടക്കി.
ഇന്നലെ രാവിലെ മുതൽ ഓണക്കിറ്റ് വിതരണം തുടങ്ങിയെങ്കിലും ഉച്ചയ്ക്കുശേഷമാണ് പലയിടത്തും മെഷീൻ പണിമുടക്കിയത്. തകരാർ ഉടൻ പരിഹരിക്കുമെന്നും ഓണക്കിറ്റ് വിതരണം തടസപ്പെടില്ലെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
ഇന്നലെയും ഇന്നുമാണ് മഞ്ഞക്കാർഡുകാർക്ക് സൗജന്യ കിറ്റ് ലഭിക്കുകയെന്നാണ് അറിയിച്ചിരുന്നത്. തുണിസഞ്ചി ഉൾപ്പെടെ 14 ഇനം സാധനങ്ങൾ ഉൾപ്പെടുന്ന ഓണക്കിറ്റ് കാർഡുടമകൾ അവരവരുടെ റേഷൻ കടകളിൽ നിന്നുതന്നെ കൈപ്പറ്റണമെന്നാണ് നിർദ്ദേശം.
ഒാണം സഹകരണവിപണി 29ന്
തിരുവനന്തപുരം:കൺസ്യൂമർ ഫെഡിന്റെ ഒാണം സഹകരണവിപണി 29ന് തുടങ്ങും.വൈകിട്ട് 6ന് സ്റ്റാച്യുവിലെ കൺസ്യൂമർഫെഡിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും.മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിക്കും.മന്ത്രിമാരായ വി.ശിവൻകുട്ടി,ആന്റണി രാജു എന്നിവർ പങ്കെടുക്കും.
10മുതൽ 30ശതമാനം വരെ വിലക്കുറവിൽ 13 ഇനം നിത്യോപയോഗ വസ്തുക്കളാണ് സഹകരണവിപണിയിൽ വിതരണം ചെയ്യുക.വിപണി സെപ്തംബർ 7ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |